പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
തിരുവനന്തപുരം: ദേശാഭിമാനിക്ക് സാന്റിയാഗോ മാര്‍ട്ടിന്‍ രണ്ടുകോടി നല്‍കിയ വാര്‍ത്ത പത്രത്തില്‍ നിന്നും പുറത്താക്കപ്പെട്ട വേണുഗോപാലാണ് മാതൃഭൂമിക്ക് ചോര്‍ത്തി നല്‍കിയതെന്ന് പി ജയരാജന്‍ എംഎല്‍എ. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത നേര്‍ക്കു നേര്‍ പരിപാടിയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
വാര്‍ത്ത ചോര്‍ത്തിയത് വേണുഗോപാലാണെന്നതിന് പാര്‍ട്ടിക്ക് വ്യക്തമായ തെളിവ് ലഭിച്ചെന്നും ജയരാജന്‍ വ്യക്തമാക്കി.
ലിസിന്റെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ വേണുഗോപാല്‍ കൈക്കൂലിയായി മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്ന് ജയരാജന്‍ വെളിപ്പെടുത്തി. മുന്‍കൂറായി ഒരു കോടി രൂപ കൈപ്പറ്റുകയായിരുന്നു. കോയമ്പത്തൂരില്‍ പോയാണ് വേണുഗോപാല്‍ പണം വാങ്ങിയത്.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇതുസംബന്ധിച്ച് അറിയിപ്പു കിട്ടിയപ്പോള്‍ തന്നെ അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നായനാര്‍ സ്മാരക ഫുട്ബാള്‍ മത്സരത്തിന് ലഭിച്ച സ്പോണ്‍സര്‍ തുകയുടെ വിശദാംശങ്ങള്‍ സംഘാടക സമിതി മുമ്പാകെ ശനിയാഴ്ച അവതരിപ്പിക്കുമെന്നു ജയരാജന്‍ അറിയിച്ചു.
ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍ ചുമതല നേരത്തെ ജയരാജന്‍ വഹിച്ചിട്ടുണ്ട്.












Click it and Unblock the Notifications