കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റില്‍ പരതാന്‍ ലൈംഗികതയും സൗഹൃദവും മാറ്റിവെയ്‌ക്കുന്നു

  • By Staff
Google Oneindia Malayalam News

Americans giving up friends, sex for web life ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ മുതിര്‍ന്നവര്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം കൂടുകയും മൂന്നുപേരില്‍ ഒരാള്‍ എന്ന നിലയില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗത്തിനായി സുഹൃത്തുക്കള്‍, ലൈംഗികത എന്നിവയെപ്പോലും ഉപേക്ഷിയ്‌ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്‌.

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാതെ എത്രനേരം ചെലവഴിക്കാമെന്നാണ്‌ സര്‍വ്വേയിലുണ്ടായിരുന്ന ചോദ്യം. ഒരു ദിവസമോ അതില്‍ കുറവ്‌ സമയമോ മാത്രമേ നെറ്റ്‌ ഉപയോഗിക്കാതിരിക്കാന്‍ കഴിയുന്നുള്ളുവെന്നാണ്‌ 15 ശതമാനം പേര്‍ ഉത്തരം നല്‍കിയത്‌.

21ശതമാനം പേര്‍ക്കാകട്ടെ രണ്ടു ദിവസവും 19 ശതമാനത്തോളം പേര്‍ക്ക്‌ ഏതാനും ദിവസങ്ങളും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാതെ ജീവിക്കാന്‍ കഴിയുമെന്നാണ്‌ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

സാങ്കേതിക രംഗത്തെ വളര്‍ച്ച ജനങ്ങളെ എങ്ങനെ സ്വാധീനിയ്‌ക്കുന്നുവെന്ന്‌ കണ്ടെത്താന്‍ പരസ്യ ഏജന്‍സിയായ ജെഡബ്ല്യൂടിയാണ്‌ സര്‍വ്വേ നടത്തിയത്‌.

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാത്ത സമയങ്ങളില്‍ സഹിക്കാനാവാത്ത വീര്‍പ്പുമുട്ടലും ആകാംഷയും നിശ്ചലാവസ്ഥയും അനുഭവപ്പെടുന്നുവെന്ന്‌ സര്‍വ്വേയില്‍ Americans giving up friends, sex for web life പങ്കെടുത്ത ഭൂരിഭാഗം പേരും സമ്മതിച്ചിട്ടുണ്ട്‌.

ചിലര്‍ക്ക്‌ ലോകവുമായി ബന്ധം നഷ്ടപ്പെട്ടുപോയതുപോലെയാണ്‌ തോന്നുന്നത്‌. എന്നാല്‍ ഇന്റര്‍നെറ്റില്‍ എത്രസമയമിരുന്നാലും ഇവര്‍ക്ക്‌ മടുപ്പോ ശാരീരിക വിഷമങ്ങളോ അനുഭവപ്പെടുന്നില്ല- റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്റര്‍നെറ്റുപോലെതന്നെ മൊബൈല്‍ ഫോണിന്റെ ഉപയോഗവും അമേരിക്കന്‍ ജനതയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇന്റന്‍നെറ്റും മൊബൈല്‍ ഫോണുമില്ലെങ്കില്‍ ജീവിതത്തില്‍ എന്തൊക്കെയോ നഷ്ടപ്പെട്ട മട്ടാണ്‌ ജനങ്ങള്‍ക്ക്‌.

ഇന്റര്‍നെറ്റ്‌ ഉപോയോഗിക്കുന്നതുകാരണം ചിലര്‍ക്ക്‌ ഓണ്‍ലൈന്‍ വഴിയല്ലാതെ സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. ചിലര്‍ക്കാകട്ടെ ലൈംഗിക ജീവിതത്തിന്‌ പോലും സമയം കിട്ടുന്നില്ല. പലര്‍ക്കും പത്രങ്ങളും മാസികകളും വായിക്കാന്‍ സമയം കിട്ടുന്നില്ല- റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X