രണ്ടാം ക്യൂ : ഇന്‍ഫോസിസിന് 4106 കോടി വരവ്
ബാംഗ്ലൂര്‍ : സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദവര്‍ഷത്തില്‍ (Q2) സോഫ്റ്റ്വെയര്‍ ഭീമന്‍ ഇന്‍ഫോസിസിന്റെ വരവ് 4106 കോടി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആകെ വരവിന്റെ 19 ശതമാനം വര്‍ദ്ധനയാണ് ഈ കാലയളവില്‍ കമ്പനി കൈവരിച്ചത്. ലാഭവര്‍ദ്ധന 1100 കോടി രൂപയാണ്. കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ 18.4 ശതമാനം ലാഭ വര്‍ദ്ധന കമ്പനി കൈവരിച്ചിട്ടുണ്ട്. . സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദവര്‍ഷത്തെ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതോടെ ഈ പാദവര്‍ഷം ഇന്‍ഫോസിസിന്റെ ആകെ വരവ് 100 കോടി ഡോളര്‍ കവിഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ വരവ് 16,588 കോടി കവിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പുതുതായി 48 കമ്പനികള്‍ ഇന്‍ഫോസിസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിനായി 8543 തൊഴിലവസരങ്ങള്‍ കമ്പനി സൃഷ്ടിച്ചെന്നും ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സെപ്തംബര്‍ 30 വരെ കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 80,501 ആണ്.
ഷെയര്‍ ഒന്നിന് ആറു രൂപ ഡിവിഡന്റ് നല്‍കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചെന്നും ഇന്‍ഫോസിസ് മേധാവികള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഓഹരിയൊന്നിന് അഞ്ചു രൂപയായിരുന്നു ഡിവിഡന്റ്.












Click it and Unblock the Notifications