കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍ കേസ്‌: ശാരിയുടെ മരണകാരണം പരിശോധിയ്‌ക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: പീഡനത്തിനിരയായ കിളിരൂര്‍ സ്വദേശി ശാരി മരിച്ചതിനെക്കുറിച്ച്‌ സിബിഐ ഉന്നയിച്ച കാരണങ്ങള്‍ പരിശോധിയ്‌ക്കുമെന്ന്‌ എറണാകുളം ചീഫ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഇതിനായി ശാരിയുടെ പിതാവ്‌ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന്‌ കോടതി പറഞ്ഞു. അണുബാധയും കുടലില്‍ പഴുപ്പും ഉണ്ടായതിനെത്തുടര്‍ന്നാണ്‌ ശാരി മരിച്ചതെന്ന്‌ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്‌. ശാരിയുടെ പിതാവ്‌ അതിനെ ശക്തിയായി എതിര്‍ത്തുകൊണ്ടാണ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

ശാരിയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥയും ശരീരത്തില്‍ വിഷാംശം കടന്നുകൂടിയതുകൊണ്ടുമാണ്‌ സംഭവിച്ചതെന്ന്‌ അദ്ദേഹം ആരോപിച്ചു. രണ്ടാം തവണയും സിബിഐ നിഷ്‌പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്‌. മരണത്തിന്‌ കാരണക്കാരായ പ്രതികളെ കേസില്‍ പ്രിതകളാക്കിയിട്ടില്ല. ഇക്കാര്യങ്ങള്‍ ഉന്നയിച്ച്‌ സുരേന്ദ്രന്‍ നല്‍കിയിട്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്ന്‌ മജിസ്‌്‌ട്രേട്ട്‌ ടി.കെ മധു അറിയിച്ചു.

കേസില്‍ ഒന്‍പത്‌ പ്രതികളാണുള്ളത്‌. മുഖ്യപ്രതി ലതാനായര്‍, ഓമനക്കുട്ടി, പ്രവീണ്‍, പ്രശാന്ത്‌ തുടങ്ങിയ ഏഴു പ്രിതികള്‍ക്ക്‌ ഒക്ടോബര്‍ 29ന്‌ ഹാജരാകാനായി സമന്‍സ്‌ അയയ്‌ക്കാനും കോടതി തിങ്കളാഴ്‌ച ഉത്തരവിട്ടിട്ടുണ്ട്‌. ഗൂഡാലോചന, വഞ്ചന, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ കുറ്റകള്‍ക്കാണ്‌ ഈ ഏഴ്‌ പ്രതികളെ വിചാരണ ചെയ്യുക.

മറ്റ്‌ രണ്ട്‌ പ്രതികളായ ലത്തീഫ്‌ എന്ന കളക്ടര്‍ ലത്തീഫ്‌, ദേവദാസ്‌ എന്നിവര്‍ക്കെതിരെയും പ്രസ്തുത കുറ്റകൃത്യങ്ങള്‍ ചുമത്തിയിരുന്നെങ്കിലും അവരെ അതില്‍നിന്ന്‌ കോടതി ഒഴിവാക്കി.

പ്രതികള്‍ക്ക്‌ അഭയംനല്‍കിയെന്ന കുറ്റകൃത്യം മാത്രം ചുമത്തി രണ്ട്‌ പ്രതികള്‍ക്കും എതിരെ കുറ്റപത്രം ഫയല്‍ചെയ്യാന്‍ സിബിഐക്ക്‌ കോടതി ഉത്തരവ്‌ നല്‍കിയിട്ടുണ്ട്‌. ഏഴുപ്രതികള്‍ ഹാജരാകുന്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിചാരണയ്ക്കായി കേസ്‌ സിബിഐ പ്രത്യേക കോടതിയിലേക്ക്‌ അയയ്ക്കും.

2004 നവംബര്‍ 13ന്‌ കോട്ടയത്തുവച്ചാണ്‌ ശാരി മരിച്ചത്‌. വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ട്‌. സിബിഐയുടെ ഭാഗത്തുനിന്ന്‌ 78 സാക്ഷികളുണ്ട്‌.

മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനും തോമസ്‌ ചാണ്ടി എംഎല്‍എയും സാക്ഷികളില്‍ ഉള്‍പ്പെടുന്നു. സിബിഐയുടെ ചെന്നൈ യൂണിറ്റാണ്‌ കേസ്‌ അന്വേഷിച്ചത്‌.

ആദ്യം സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്താതെ മടക്കി. സിബിഐ വീണ്ടും അന്വേഷണം നടത്തിയാണ്‌ ആഗസ്തില്‍ കുറ്റപത്രം നല്‍കിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X