കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗതിമന്ദിരത്തില്‍ അനാശാസ്യം: കന്യാസ്ത്രീയും കൂട്ടരും അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

കഴക്കൂട്ടം: വിദേശ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരത്തില്‍ അനാശാസ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ കന്യാസ്ത്രീ ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു.

കഠിനംകുളം ചിറ്റാറ്റുമുക്ക്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ സ്നേഹാലയത്തില്‍ നടത്തിയ റെയ് ഡിലാണ്‌ രണ്ട്‌ സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേരെ പിടിച്ചത്‌. ശ്യാംകുമാര്‍, പ്രിന്‍സ്‌, അലന്‍, തരുണ്‍, ലത കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയായ കന്യാസ്ത്രീ ഗ്ലാഡിസ്‌ (62) എന്നിവരെയാണ്‌ കഠിനംകുളം പോലീസ്‌ അറസ്റ്റുചെയ്തത്‌.

സ്നേഹാലയത്തില്‍ അഗതികളായി 30 സ്ത്രീകളും 24 പുരുഷന്മാരുമുണ്ട്‌. ഇവര്‍ രോഗികളും മാനസികവിഭ്രാന്തി കാണിക്കുന്നവരുമാണ്‌.

എയര്‍ ഗണ്ണും എയര്‍ പിസ്റ്റലും ഉപയോഗിച്ച്‌ അന്തേവാസികളെ ഭീഷണിപ്പെടുത്തിയിരുന്നതായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും പോലീസ്‌ പറയുന്നു.രാത്രി നടത്തിയ റെയ്ഡില്‍ ഇവരില്‍ നിന്നും നൂറുകണക്കിന്‌ ഗര്‍ഭനിരോധന ഉറകളും ഗുളികകളും പോലീസ്‌ കണ്ടെടുത്തു.

വലിയതുറ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘമാണ്‌ സ്നേഹാലയത്തില്‍ തമ്പടിച്ചിരുന്നതെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. പ്രമോദ്‌ പറഞ്ഞു. ആവശ്യക്കാര്‍ ഏജന്റുമാര്‍ മുഖേന തിരുവനന്തപുരം ജനറല്‍ ആസ്പത്രിക്ക്‌ സമീപം സ്ത്രീകളെ എത്തിച്ചശേഷം സ്വകാര്യ വാഹനങ്ങളില്‍ സ്നേഹാലയത്തില്‍ എത്തിക്കുകയാണ്‌ പതിവ്‌.

3000 രൂപ മുതല്‍ ഉയര്‍ന്ന നിരക്കുകളാണ്‌ ഇവിടെ എത്തുന്നവരില്‍ നിന്നും പിടിയിലായവര്‍ കൈപ്പറ്റിയിരുന്നത്‌.

തിങ്കളാഴ്ച രാത്രി 11 മണിയോടെ ഈ ഭാഗത്തുള്ള ബിജെപി. പ്രവര്‍ത്തകര്‍ സ്നേഹാലയം വളഞ്ഞുവെച്ച്‌ ബഹളംവെച്ചു. ഇവര്‍ക്കുനേരെ സ്നേഹാലയത്തില്‍ നിന്നും തോക്ക്‌ ചൂണ്ടി ഭീഷണിയുണ്ടായി.

പോലീസ്‌ എത്തി നടപടികള്‍ വൈകിക്കുന്നത്‌ മനസ്സിലാക്കി ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്‌ സ്ഥലത്തെത്തി. ഉയര്‍ന്ന പോലീസ്‌ ഉദോഗസ്ഥര്‍ സ്ഥലത്തെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബിജെപി നേതാക്കളായ കഴക്കൂട്ടം അനി, പാങ്ങപ്പാറ രാജീവ്‌ എന്നിവരുടെ നേതൃത്വത്തില്‍ വഴിതടയലും നടന്നു.

ഒടുവില്‍ ചൊവ്വാഴ്ച 11 മണിയോടെ സ്നേഹാലയത്തിലെ അന്തേവാസികളെ എല്ലാം വാഹനത്തില്‍ കയറ്റി കോടതിയില്‍ കൊണ്ടുപോയി. അസുഖം ബാധിച്ച്‌ അവശനിലയിലായ ഒരാളെ ആസ്പത്രിലേക്കും മാറ്റി.

നാലുവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വാടകക്കെട്ടിടത്തില്‍ പ്രവത്തിച്ചിരുന്ന സ്നേഹാലയത്തിന്റെ വളര്‍ച്ചയെക്കുറിച്ചും വിദേശ പണമിടപാടുകളെ കുറിച്ചും പോലീസ്‌ അന്വേഷിക്കുമെന്ന്‌ സി.ഐ. പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X