കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ലോകയുടെ വൈമാക്സ് ഫ്രാന്‍സില്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍ : ഇന്ത്യയിലെ വയര്‍ലെസ് കമ്പനിയായ സ്ലോക ടെലികോമിന് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. വയര്‍ലെസ് വാര്‍ത്താവിനിമയത്തിലെ ആധുനിക സാങ്കേതിക വിദ്യയായ വൈമാക്സ് അടിസ്ഥാനപ്പെടുത്തി ഈ കമ്പനി വികസിപ്പിച്ച 5.8 ജിഗാ ഹെട്ട്സ് വൈമാക്സ് ഫ്രാന്‍സിലെ ഒരു നഗരത്തില്‍ വിജയകരമായി പരീക്ഷിച്ചു.

വയര്‍ലസ് വഴി വിവരങ്ങള്‍ അതിവേഗം കൈമാറുന്നതിനുളള സാങ്കേതിക വിദ്യയായ വൈ മാക്സ് അടിസ്ഥാനപ്പെടുത്തിയുളള സ്റ്റേഷനുകളും നെറ്റ്വര്‍ക്കും ഫ്രാന്‍സിലെ സെയിന്റ് മെദാര്‍ഡ് പട്ടണത്തിലാണ് പരീക്ഷണാടിസ്ഥാത്തില്‍ സ്ഥാപിച്ചത്.

നെറ്റ്വര്‍ക്ക് കമ്പനിയായ സൂപ്പര്‍നെറ്റ് ടെക്നോളജീസാണ് വൈമാക്സ് സ്റ്റേഷനുകള്‍ ഫ്രാന്‍സില്‍ സ്ഥാപിച്ചത്. വേവ് സാറ്റ് ചിപ്പ് സെറ്റുകള്‍ അടിസ്ഥാനമാക്കിയാണ് സ്ലോകയുടെ വൈമാക്സ് ടവറുകള്‍ പ്രവര്‍ത്തിക്കുന്നത്.

പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ ഈ പട്ടണത്തില്‍ വൈമാക്സ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു തുടങ്ങും.

ഏറ്റവും ആധുനികവും ശക്തിയേറിയുതുമാണ് സ്ലോകയുടെ 5.8 ജിഗാ ഹെട്ട്സ് വൈമാക്സ് സാങ്കേതിക വിദ്യയെന്ന് സൂപ്പര്‍നെറ്റ് ടെക്നോളജീസ് സിഒഒ മനീഷ് റായി പറയുന്നു. സ്ലോക വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാല്‍ മുടക്കുമുതലും പ്രവര്‍ത്തനച്ചെലവും വല്ലാതെ കുറയ്ക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സില്‍ ഇത്തരം സ്റ്റേഷനുകള്‍ സ്ഥാപിക്കുക വഴി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യൂറോപ്പിലെ ആദ്യ കമ്പനിയെന്ന ബഹുമതിയാണ് തങ്ങള്‍ നേടിയതെന്ന് ഫ്രാന്‍സിലെ ആര്‍ടി നെറ്റ്വര്‍ക്ക് കമ്പനിയുടെ സ്ഥാപകനും പ്രസിഡന്റുമായ റാറ്റ്സേരി കാംപി പറയുന്നു.

വൈമാക്സ് സ്റ്റേഷനുകള്‍ സ്ഥാപിക്കപ്പെട്ട സെയിന്റ് മെദാര്‍ദ് ഈ സൗകര്യമുളള മാതൃകാ നഗരമായി പ്രഖ്യാപിക്കുകയാണ് കമ്പനി. ഫ്രാന്‍സിലെ മറ്റ് നഗരങ്ങളിലും വൈമാക്സ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് സെയിന്റ് മെദാര്‍ദ് പ്രേരണയാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ഏഴുവര്‍ഷമായി ഫ്രാന്‍സിലും യൂറോപ്പിലും വയര്‍ലെസ് ശൃംഖലകള്‍ സ്ഥാപിക്കുന്ന കമ്പനികളാണ് സൂപ്പര്‍നെറ്റും ആര്‍ടി നെറ്റ്വര്‍ക്സും. ഈ രംഗത്തെ അതികായന്മാരുമായുളള സമ്പര്‍ക്കം സ്ലോക ടെലികോമിന് വളര്‍ച്ചയുടെ മികച്ച അവസരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വേവ്സാറ്റുമായി സഹകരിച്ചാണ് സ്ലോക ടെലികോം 5.8ജിഗാ ഹെട്സ് വൈമാക്സ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

സ്ലോകയുമായി ചേര്‍ന്ന് ഈ നേട്ടം കൈവരിച്ചതിന്റെ സന്തോഷം വേവ് സെറ്റ് പ്രസിഡന്റും സിഒഒയുമായ വിജയ് ദുബെയും മറച്ചുവെയ്ക്കുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X