കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി പ്രകടനത്തില്‍ വിഎസ് കോലം

  • By Super
Google Oneindia Malayalam News

ആലപ്പുഴ : ജന്മനാട്ടില്‍ വിഎസിന്റെ ഗ്രൂപ്പിനെ വെട്ടി നിരത്തിയ ഔദ്യോഗിക പക്ഷം ശക്തിപ്രകടനത്തില്‍ അച്യുതാനന്ദന്റെ കോലം എഴുന്നെളളിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചതായി ആരോപണം.

അമ്പലപ്പുഴ ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലിയിലാണ് വിഎസിന്റെ കോലം ടാബ്ലോയായി പ്രദര്‍ശിപ്പിച്ചത്. ജുബയും കണ്ണാടിയും ധരിച്ച് മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ നില്‍ക്കുന്ന കോലത്തിന്റെ കഴുത്തില്‍ ദുര്‍മേദസ് എന്ന് എഴുതിക്കെട്ടിത്തൂക്കിയിരുന്നു. ദുര്‍മേദസിന്റെ തൂങ്ങി മരണം എന്നായിരുന്നു ടാബ്ലോയുടെ പേര്.

പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടിനേതാവുമായ വിഎസിനെ ഈ വിധം ജന്മനാട്ടില്‍ അപമാനിച്ചതിനെതിരെ പിബിയ്ക്ക് പരാതി നല്‍കാനിരിക്കുകയാണ് വിഎസ് പക്ഷം.

തിങ്കളാഴ്ച വൈകിട്ട് കരുമാടി മുതല്‍ തകഴി വരെ നടന്ന പ്രകടനത്തിലാണ് ഈ ദൃശ്യം അരങ്ങേറിയത്. പാര്‍ട്ടിക്കുളളില്‍ നിന്നും പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ പ്രതിഷേധം എന്നാണ് ടാബ്ലോ അവതരിപ്പിച്ചവര്‍ അവകാശപ്പെടുന്നത്. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ കോലം പ്രദര്‍ശിപ്പിച്ചതെന്ന് വ്യക്തമാണ്.

അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയിലേയ്ക്ക് വാശിയേറിയ മത്സരമാണ് ഇരുഗ്രൂപ്പുകളും നടത്തിയത്. ദേവസ്വം മന്ത്രി ജി സുധാകരന്റെയും വീട് ഉള്‍പ്പെടുന്ന ഈ ഏരിയയില്‍ വിഎസ് ഗ്രൂപ്പിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടി നിരത്തിയാണ് ഔദ്യോഗിക പക്ഷം മുന്നേറിയത്. വിഎസ് പക്ഷത്തു നിന്നും മത്സരിച്ച എല്ലാവരും തോറ്റു.

അച്യുതാനന്ദന്റെ മകന്‍ വിഎസ് അരുണ്‍ കുമാറും ഏരിയാ സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. പരാജയം മണത്തറിഞ്ഞാവാം അരുണ്‍ ഏരിയാ കമ്മിറ്റിയിലേയ്ക്കോ ജില്ലാ സമ്മേളന പ്രതിനിധി സ്ഥാനത്തേയ്ക്കോ മത്സരിച്ചിരുന്നില്ല.

വിഎസ് ഗ്രൂപ്പിന്റെ കരുനീക്കങ്ങള്‍ക്ക് ചരടുവലിച്ചത് അരുണ്‍ കുമാറായിരുന്നു. ഔദ്യോഗിക വിഭാഗത്തിനു വേണ്ടി ജി സുധാകരന്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയതായും കരുതപ്പെടുന്നു. വിഎസ് ഗ്രൂപ്പില്‍ നിന്നും ഏതാനും പേരെ കാലുമാറ്റിയാണ് ഔദ്യോഗികപക്ഷം സമ്പൂര്‍ണ വിജയം നേടിയത്.

ഈ വിജയത്തിന്റെ ആഹ്ലാദം പ്രകടിപ്പിക്കാനും അരുണ്‍കുമാറിനെ പരിഹസിക്കാനുമാണ് ദുര്‍മേദസിന്റെ തൂങ്ങിമരണം എന്ന പേരില്‍ വിഎസിനെ അപമാനിച്ചതെന്ന് കരുതപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X