മോഡിയുടെ സത്യപ്രതിജ്ഞ 25ന്
അഹമ്മദാബാദ്: ഗുജറാത്തില്‍ വിജയഗാഥ ആവര്‍ത്തിച്ച നരേന്ദ്ര മോഡി ഡിസംബര്‍ 25ന് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യും.
നേരത്തെ 27ന് തീരുമാനിച്ചിരുന്ന സത്യപ്രതിജ്ഞ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം പ്രമാണിച്ച് 25ലേക്ക് മാറ്റുകയായിരുന്നു. മൂന്നാം തവണയാണ് മോഡി മുഖ്യമന്ത്രി പദം അലങ്കരിക്കുന്നത്.
117 സീറ്റ് നേടിയാണ് ബിജെപി ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തിയത്. 25ന് പുതിയ ക്യാബിനറ്റ് മന്ത്രിമാരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി വക്താവ് യമാല്‍ വ്യാസ് അറിയിച്ചു. 15-20 മന്ത്രിമാരടങ്ങുന്ന മന്ത്രിസഭയായിരിക്കും മോഡിയുടെ നേതൃത്വത്തിലുണ്ടാകുക.
പക്ഷേ കഴിഞ്ഞ മന്ത്രി സഭയിലുണ്ടായിരുന്ന ഏഴു മന്ത്രിമാര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ട്. മോഡിയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നഗരവികസന മന്ത്രി ഇന്ദ്രവിജയ്‌സിങ് കിഷോര്‍സിങ് ജഡേജ, റവന്യൂ മന്ത്രി കൗശിക് പട്ടേല്‍, കാര്‍ഷിക മന്ത്രി ഭൂപേന്ദ്ര സിങ് ചുദാസ്‌മ തുടങ്ങിയ മന്ത്രിമാരെല്ലാം തോല്‍വിയുടെ രുചിയറിഞ്ഞിട്ടുണ്ട്.
അതെ സമയം ഇരു പാര്‍ട്ടികളുടെയും വീറോടെ പൊരുതിയ ഗോന്ധ്രയില്‍ വിജയം ബിജെപിയെ കൈവിട്ടു. ഗുജറാത്ത് കലാപത്തിന് വഴിമരുന്നിട്ട ഗോന്ധ്രയിലെ വിജയം കോണ്‍ഗ്രസിന് തെല്ല് ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഈ മണ്ഡലത്തില്‍ മത്സരിച്ച ഗോത്ര വികസനകാര്യ സഹമന്ത്രി പ്രഭാത് സിങ് ചൗഹാനെ കോണ്‍ഗ്രസിലെ സി.കെ രാഹുല്‍ജിയാണ് പരാജയപ്പെടുത്തിയത്.
റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം നേടിയ മോഡിയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഫോണില്‍ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി രൂക്ഷമായാണ് മോഡിയെ വിമര്‍ശിച്ചിരുന്നത്.












Click it and Unblock the Notifications