Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്‍ നാരായണപ്പണിക്കര്‍ക്കെതിരെ

കൊല്ലം: മന്ത്രി ജി.സുധാകരനെ മര്യാദയുടെ ഭാഷ പഠിപ്പിക്കാനിറങ്ങിയ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കരെപ്പോലെ തങ്ങള്‍ക്കും പലഭാഷകള്‍ തിരിച്ചറിയാമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പണിക്കര്‍ ക്ഷോഭിച്ചതുകൊണ്ടും അറിയാവുന്ന ഭാഷ പുറത്തെടുത്ത്‌ സുധാകരന്റെ മേക്കിട്ട്‌ കയറുന്നതുകൊണ്ടും ചരിത്രം തിരുത്താനാവില്ല. മന്നത്ത്‌ പത്മനാഭന്‍ സമൂഹികരംഗത്ത്‌ നടത്തിയ വിപ്ലവകരമായ കാര്യങ്ങളെ ഞങ്ങളും അംഗീകരിക്കുന്നുണ്ട്‌. എന്നാല്‍ വിമോചന സമരനായകരെന്ന നിലയിലാണ്‌ ആക്ഷേപത്തിനിരയയത്‌. അതില്‍ പണിക്കര്‍ വേവലാതിപ്പെട്ടിട്ട്‌ കാര്യമില്ല.

സുധാകരനെ ഭാഷ പഠിപ്പിച്ചതുകൊണ്ടുമാത്രം വിമോചന സമരചരിത്രം മാറില്ല. എല്ലാഭാഷയും കേട്ടുകൊണ്ടിരിക്കുന്നവരാണ്‌ ഞങ്ങള്‍. ഒരു പ്രത്യേക ഭാഷമാത്രമേ ഞങ്ങള്‍ക്ക്‌ അറിയാവൂ എന്ന്‌ കരുതരുത്‌. പണിക്കര്‍ക്കറിയാവുന്ന ഭാഷ ഇവിടെ എല്ലാവര്‍ക്കുമറിയാം. ആര്‍ക്കും അറിയാത്ത എന്ത്‌ ഭാഷയാണ്‌ പണിക്കര്‍ക്കറിയാവുന്നത്‌? അത്‌ സുധാകരന്‌ നേരെ പ്രയോഗിച്ച്‌ നോക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍എസ്‌എസിന്റെ സഹായം കൊണ്ടാണ്‌ സുധാകരന്‍ ജയിച്ചതെന്നാണ്‌ പണിക്കര്‍ പറയുന്നത്‌. അത്‌ നല്ലകാര്യം തന്നെ. നാലുതവണ സുധാകരന്‍ കാണാന്‍ വന്നത്‌ എടുത്തുപറയേണ്ട കാര്യമെന്താണ്‌? തിരഞ്ഞെടുപ്പ്‌ സമയത്ത്‌ സ്ഥാനാര്‍ത്ഥികള്‍ പലരെയും കാണാറുണ്ട്‌. പണിക്കര്‍ ആരെയും കാണാറില്ലേ? അദ്ദേഹത്തെ എല്ലാവരും അങ്ങോട്ട്‌ ചെന്ന്‌ കാണുകമാത്രമേ ചെയ്യാറുള്ളു? സുധാകരനെ സഹായിച്ചത്‌ തെറ്റായിപ്പോയെന്ന്‌ തോന്നുന്നുണ്ടോ?- പിണറായി ചോദിച്ചു.

വിദ്യാഭ്യാസക്കച്ചവടം തടയുന്ന നിയമം പലരെയും പൊള്ളിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും തെറ്റിദ്ധാരണനീക്കാനും ബിഷപ്പുമാരുടെ യോഗം വിളിച്ചപ്പോള്‍ ഇതേ നലിപാടുള്ള നാരായണപ്പണിക്കരെയും വിളിച്ചു. രണ്ടുതവണ അവരുടെ അസൗകര്യം മൂലം യോഗം മാറ്റി.

എന്നാല്‍ മുസ്ലിം മതസംഘടനകളെ യോഗത്തിന്‌ വിളിച്ചപ്പോള്‍ അവര്‍ വന്നു. പ്രക്ഷോഭത്തിനില്ലെന്ന്‌ അവര്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്‌തു- അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകായായിരുന്നു പിണറായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+