രൗദ്ര ഭാവത്തില്‍ ഔദ്യോഗിക പക്ഷത്തിന്റെ മറുപടി
പുറത്തിറങ്ങുന്നതിനു മുന്പു തന്നെ സിപിഎമ്മിലെ പിണറായി പക്ഷത്തിന്റെ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു രഞ്ജി പണിക്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച രൗദ്രം.
ജനുവരി നാലിന് റീലിസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റീലിസ് സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിനു തൊട്ടു മുന്പാക്കിയത് ചില ലക്ഷ്യങ്ങളോടെയാണെന്ന് ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
തീ പാറുന്ന ഡയലോഗുകളിലൂടെ മുന്പു തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയനായ രഞ്ജി ഇത്തവണ തന്റെ തൂലിക പടവാളാക്കുന്നത് കേരളം ഭരിയ്ക്കുന്ന മുഖ്യമന്ത്രിക്കെതിരെയാണ്.
ചിത്രത്തില്‍ അന്തരിച്ച നായനാര്‍ സഖാവിന്റെ ചിത്രത്തിനു മുന്നില്‍ മമ്മൂട്ടി പറയുന്ന തീപ്പൊരി ഡയലോഗുകള്‍ ചെന്നു
തറയ്ക്കുന്നത് വിമത വിഭാഗത്തിന്റെ നെഞ്ചില്‍ തന്നെയാണ്.
കേരളത്തില്‍ സ്ഥാപിയ്ക്കുന്ന കോടികളുടെ ഐടി സംരഭം മുഖ്യന്റെ പുത്രന്റേതാണെന്ന് പറഞ്ഞു വയ്ക്കുന്ന ചിത്രത്തിലെ മുഖ്യന് വിഎസിന്റെ ഛായ തോന്നുന്നത് ആകസ്മികമെന്ന് കരുതാനാവില്ല.
മുഖ്യമന്ത്രിയെ വിശുദ്ധനാക്കി മറുപക്ഷത്തെ കരിവാരിത്തേച്ച ഓഫ് ദ പീപ്പിളിന് ചുട്ട മറുപടിയാണ് രഞ്ജിയുടെ രൗദ്രത്തിലൂടെ ഔദ്യോഗിക പക്ഷം നല്കിയത്.
അടുത്ത കാലം വരെ വിഎസ് പക്ഷത്തിനെതിരെ പിണറായിയുടെ ജിഹ്വയായിരുന്ന ദീപിക ദിനപത്രത്തിന്റെ ഗതികേടിനും രൗദ്രം സാക്ഷ്യം വഹിയ്ക്കുന്നുണ്ട്. ഫാരിസ് അബൂബക്കര്‍ ഉടമയും രഞ്ജി എഡിറ്റോറിയല്‍ തലവനുമായിരുന്ന കാലത്ത് രൗദ്രത്തെ പുകഴ്ത്താന്‍ ഒരു പാട് മഷിയൊഴുക്കിയതാണ് ദീപിക ദിനപത്രവും രാഷ്ട്ര ദീപിക സിനിമ മാസികയും.
പക്ഷേ ദീപികയുടെ ഭരണം സഭയുടെ കൈയ്യിലെത്തിയപ്പോല്‍ രൗദ്ര ഭാവത്തിലാണ് ദീപിക ചിത്രത്തിനെതിരെ രംഗത്തെത്തിയത് രഞ്ജിയുടെ മറ്റൊരു 'പത്ര'ക്കഥ പോലെയാണ് ദീപികയുടെ മാറ്റം കാണുന്പോള്‍ വായനക്കാര്‍ക്ക് തോന്നുന്നത്.












Click it and Unblock the Notifications