കൊല്‍ക്കത്ത നഗരത്തില്‍ യുവസംഘത്തിന്റെ നഗ്നനൃത്തം
കൊല്‍ക്കത്ത: വെള്ളിയാഴ്‌ച പുലര്‍ച്ചെ കൊല്‍ക്കത്തത്തെരുവില്‍ മൂന്ന് യുവതികളും രണ്ട് യുവാക്കളും ചേര്‍ന്ന് വസ്‌ത്രമഴിച്ച് നൃത്തം ചെയ്‌തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഒരു ബംഗാളി ടെലിവിഷന്‍ ചാനല്‍ കാഴ്‌ചക്കാര്‍ക്കായി ഈ അപൂര്‍വ്വപരിപാടി സംപ്രേഷണം ചെയ്യുകയും ചെയ്‌തു.
പെണ്‍കുട്ടികള്‍ ബിപിഒ ജീവനക്കാരാണെന്നാണ് സംഭവം പകര്‍ത്തിയ ചാനല്‍ പ്രവര്‍ത്തകര്‍ പറയുന്നത്. വാലന്റൈന്‍ ദിനാഘോഷങ്ങളുടെ ഭാഗമായാണ് യുവതികളും യുവാക്കളും ചേര്‍ന്ന് കല്‍ക്കത്തയിലെ എജെസി ബോസ് റോഡില്‍ ആഭാസനൃത്തമാടി ഗതാഗതം മുടക്കിയത്.
സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതേവരെ ആരെയും അറസ്റ്റുചെയ്‌തതായി റിപ്പോര്‍ട്ടില്ല. വെള്ളിയാഴ്‌ച പുലര്‍ച്ചെ 2.30ന് കാറില്‍ എജെസി ബോസ് റോഡിലെത്തിയ സംഘം കാറില്‍ നിന്നിറങ്ങി പാട്ടുപാടാനും നൃത്തം വയ്‌ക്കാനും തുടങ്ങി.
കടന്നുപോകുന്ന വാഹനങ്ങള്‍ക്കുനേരെ ആഭാസകരമായ ആംഗ്യങ്ങള്‍ കാണിച്ചായിരുന്നുവത്രേ നൃത്തം. കുറച്ചിട കഴിഞ്ഞ് സംഘത്തിലെ രണ്ടുപേര്‍ പരസ്യമായി വസ്‌ത്രങ്ങള്‍ അഴിച്ചുകളഞ്ഞു നൃത്തം ചെയ്യാനാരംഭിച്ചു. പതിയെ രംഗം കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ഇതിനിടെ വിവരമറിഞ്ഞ് ചാനല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സംഭവം പകര്‍ത്തി.
ഈ സമയത്ത് അടിവസ്‌ത്രങ്ങള്‍ മാത്രം ധരിച്ചിരുന്നവര്‍ ചാനല്‍ ക്യാമറയ്‌ക്കുമുന്നിലും നൃത്തം ചെയ്യുകയും ആംഗ്യങ്ങള്‍ കാണിയ്‌ക്കുകയും ചെയ്‌തു. അപ്പോഴേയ്‌ക്കും റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
വിവരമറിഞ്ഞെത്തിയ പൊലീസുകാരാണ് ജനക്കൂട്ടത്തെ മാറ്റി നൃത്തസംഘത്തെ നിര്‍ബ്ബന്ധിച്ച് കാറില്‍ക്കയറ്റി തിരിച്ചയച്ചത്.












Click it and Unblock the Notifications