Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയ്ക്ക് കേരളത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പിണറായി

കണ്ണൂര്: കേരളത്തെക്കുറിച്ച് ഒന്നുമറിയാതെയാണ് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സംസാരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കേരളത്തോട് എന്തുമാകാമെന്ന് സോണിയയും കോണ്‍ഗ്രസും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില മതപുരോഹിതരെ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കോട്ടയം സമ്മേളനത്തോടെ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങള്‍ സിപിഎമ്മിനോട് അടുത്തു.

കേരളത്തില്‍ മാധ്യമങ്ങളടക്കമുള്ളവര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന് സോണിയ പറഞ്ഞത് അവര്‍ക്ക് കേരളത്തെക്കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണ്ട്. സംസ്ഥാനത്തോട് എന്തുമാകാമെന്ന നിലപാട് അവരും സ്വീകരിക്കരുത്- പിണറായി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടു വന്ന മാറ്റങ്ങള്‍ എതിര്‍ക്കുന്നത് നിഷിപ്ത താത്പര്യക്കാര്‍ മാത്രമാണ്. ഇവരിലേക്ക് സോണിയാ ഗാന്ധി ചേരേണ്ടതില്ല. എന്ത് കാരണത്താലാണ് അവര്‍ ചേര്‍ന്നതെന്ന കാര്യം അറിയില്ല. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് അവര് സ്വയം അപഹാസ്യയാവുകയാണ്.

ഇടതുമുന്നണി കൂടുതല്‍ കാലം കേരളം ഭരിക്കുന്ന നില വരും. ഒരു ടേം കഴിഞ്ഞ് അടുത്തത് എന്ന നിലയില്‍ എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുന്ന അവസ്ഥ മാറും. ജനങ്ങള്‍ യുഡിഎഫ് ഭരണം ആഗ്രഹിക്കുന്നില്ല എന്നതാണ് അതിന് കാരണം.

കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം പിണറായി വിജയന്‍ നടത്തിയ ആദ്യ പത്രസമ്മേളനമാണിത്.

പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചുവെന്ന് പറഞ്ഞാ‍ല്‍ അവസാനിച്ചുവെന്നാണ് അര്‍ത്ഥം. വാക്കുകളില്‍ പിടിച്ചുള്ള കളി ഇനി വേണ്ട-പിണറായി പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചു കൊണ്ടു നില്‍ക്കവെ കുപ്പിയേറ് നടന്ന കാര്യം വി.എസ് കണ്ടിട്ടുണ്ടാവില്ല. ദൃശ്യമാധ്യമങ്ങള്‍ക്കായി സ്റ്റേജിന്‍റെ മുമ്പില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ മൂലം അദ്ദേഹത്തിന് അത് കാണാന്‍ കഴിയില്ല. ഇതിന് വേറെ വ്യാഖ്യാനമൊന്നും ആരും നല്‍കേണ്ടതില്ല.

സമ്മേളനത്തില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നാല്‍ പ്രതികരിക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ തന്‍റെ ബാധ്യതയാണ്. അതാണ് താന്‍ നിറവേറ്റിയത്. സഭാ വിശ്വാസികളും പുരോഹിതരുമടക്കം ന്യൂനപക്ഷ വിഭാഗങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്ന അവസ്ഥയിലേക്കാണ് കോട്ടയം സമ്മേളനവും കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+