Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറീസയില്‍ ഗര്‍ഭിണികള്‍ക്കായി വാഹന സര്‍വ്വീസ്‌

ഭുവനേശ്വര്‍: ഒറീസയില്‍ ഗര്‍ഭിണികള്‍ക്കായി പ്രത്യേക വാഹന സര്‍വ്വീസ്‌ ആരംഭിക്കുന്നു. ഇരുപത്തിനാലു മണിക്കൂറും യാത്രാ സൗകര്യം നല്‍കുന്ന ജനനി എക്‌സ്‌പ്രസ്‌ എന്ന വാഹനങ്ങളില്‍ ഗര്‍ഭിണികള്‍ക്ക്‌ യാത്ര സൗജന്യമായിരിക്കും.

പ്രസവാനന്തര മരണനിരക്ക്‌ കുറയ്‌ക്കുന്നതിനായാണ്‌ സംസ്ഥാന ആരോഗ്യ വകുപ്പ്‌ ഇത്തരമൊരു സംരംഭം തുടങ്ങുന്നത്‌. ഒറീസയിലെ മൊത്തം 314 ബ്ലോക്കുകളില്‍ 124 എണ്ണത്തിലായിരിക്കും ആദ്യഘട്ടത്തില്‍ ജനനി എക്‌സ്‌പ്രസിന്റെ സേവനം ലഭ്യമാവുക.

പ്രതിമാസം അമ്പതില്‍ കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ബ്ലോക്കുകളെയാണ്‌ അദ്യഘട്ടത്തില്‍ സര്‍വ്വീസില്‍ ഉള്‍പ്പെടുത്തുന്നത്‌. 2006ലെ കണക്കുപ്രകാരം ഒറീസയില്‍ 100,000ല്‍ 358 എന്ന നിരക്കില്‍ മാതൃമരണങ്ങളളും 1000ത്തില്‍ 73 ശതമാനം എന്ന നിരക്കില്‍ ശിശുമരണങ്ങളും നടക്കുന്നുണ്ട്‌.

ഇന്ത്യയിലെ മൊത്തം മാതൃമരണനിരക്ക്‌ 100000ല്‍ 450 ശതമാനം എന്ന നിരക്കിലാണ്‌. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒറീസയിലെ മാതൃ മരണനിരക്ക്‌ വളരെ കൂടുതലാണ്‌.

തീവണ്ടിയിലെ ഡ്രൈവര്‍മാര്‍ക്ക്‌ മൊബൈല്‍ ഫോണുകളും നല്‍കും. ആവശ്യമെങ്കില്‍ തീവണ്ടിയില്‍ യാത്രചെയ്യുന്ന സ്‌ത്രീകളുടെ നില ആശുപത്രിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയാണ്‌ ഇതിന്റെ ലക്ഷ്യം.

ഗര്‍ഭിണികള്‍ക്കൊപ്പം പ്രസവം കഴിഞ്ഞ അമ്മമാര്‍ക്കും ആരോഗ്യ പ്രശ്‌നമുള്ള നവജാത ശിശുക്കള്‍ക്കും വേണ്ട എല്ലാ സൗകര്യങ്ങളും ജനനി എക്‌സ്‌പ്രസുകളില്‍ ലഭിക്കും.

സര്‍ക്കാര്‍ ആശുപത്രികള്‍, കമ്മ്യണിറ്റി ഹെല്‍ത്‌ സെന്ററുകള്‍, പ്രൈമറി ഹെല്‍ത്‌ സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ജനനി എക്‌സ്‌പ്രസ്‌ സര്‍വ്വീസ്‌ നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+