Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴംഗസംഘം വിവാഹിതയെ ബലാത്സംഗം ചെയ്‌തു

പുനെ: ഓട്ടോറിക്ഷ ഡ്രൈവര്‍മാരുള്‍പ്പെട്ട എഴംഗസംഘം വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്‌തു. പൂനെയിലെ സാസ്വാദ്‌ റോഡില്‍ പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ വച്ച്‌ തിങ്കളാഴ്‌ച രാത്രിയാണ്‌ ഏഴംഗ സംഘം ഇരുപത്തിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്‌.

യുവതിയുടെ കരച്ചില്‍ സമീപവാസികളാണ്‌ സംഭവത്തെക്കുറിച്ച്‌ പൊലീസില്‍ വിവരം നല്‍കിയത്‌. യുവതി സാസ്‌ വാദ്‌ റോഡിലെ ബസ്‌ സ്റ്റോപ്പില്‍ രാത്രിയില്‍ ബസ്‌ കാത്തുനില്‍ക്കുമ്പോള്‍ രണ്ട്‌ യാത്രക്കാരുമായി വന്ന ഒരു ഓട്ടോറിക്ഷക്കാരന്‍ എവിടെ പോകണമെന്ന്‌ ചോദിച്ചുവത്രേ.

തനിയ്‌ക്ക സാസ്‌വാദിലേയ്‌ക്കാണ്‌ പോകേണ്ടതെന്ന്‌ യുവതി അറിയിച്ചു. ഓട്ടോയിലുള്ള രണ്ടുപേരും അവിടേയ്‌ക്കാണെന്നും കൂടെ കയറിക്കൊള്ളാനും ഡ്രൈവര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇവര്‍ പണിതുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലേയ്‌ക്കാണ്‌ യുവതിയെ കൊണ്ടുപോയത്‌.

തുടര്‍ന്ന്‌ മറ്റൊരു ഓട്ടോറിക്ഷയില്‍ നാലു പുരുഷന്മാര്‍ കൂടി അവിടേയ്‌ക്കുവന്നു. പിന്നീട്‌ ഏഴും പേരും ചേര്‍ന്ന്‌ യുവതിയെ ബലമായി വാഹനത്തില്‍ നിന്നിറക്കി മാനഭംഗപ്പെടുത്തുകയായിരുന്നു.

യുവതിയുടെ കരച്ചില്‍ കേട്ട സമീപവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയും അക്രമികളില്‍ നാലുപേരെ പിടികൂടുകയും ചെയ്‌തു. ഇവരെ ജനങ്ങള്‍ പിന്നീട്‌ പൊലീസിന്‌ കൈമാറി.

മറ്റുമൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയുമാണ്‌. രണ്ടുകുട്ടികളുടെ മാതാവായ യുവതിയെ ഭര്‍ത്താവ്‌ ഉപേക്ഷിച്ചതാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+