എച്ച്.എം.ടി: സഭയില്‍ വാക്കൗട്ട്
തിരുവനന്തപുരം: എച്ച്.എം.ടി ഭൂമിയിടപാടിനെക്കുറിച്ചുളള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് സഭയില്‍ നിന്ന് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
എച്ച്എംടി വിറ്റത് സര്‍ക്കാര്‍ ഭൂമിയല്ലെന്നായിരുന്നു അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്റെ നിലപാട്. ക്രയവിക്രയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എച്ച്എംടിയ്ക്കും കേന്ദ്ര സര്‍ക്കാരിനുമാണ്. സര്‍ക്കാരിന് അധികാരമുളള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും.
ഇടപാടില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ വില്‍പന റദ്ദാക്കണമെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ ഒരു തുണ്ടു ഭൂമി പോലും വിറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയതോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സഭയില്‍ ഹാജരായിരുന്നില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications