തലശേരിയില്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി
ദില്ലി: സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന തലശേരിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ദില്ലിയില്‍ അറിയിച്ചു.
മനുഷ്യരെ ആദ്യം ജീവിക്കാന്‍ അനുവദിക്കൂ, അതിന്‌ശേഷം മതി രാഷ്ട്രീയം. കണ്ണൂരില്‍ നിര്‍ഭാഗ്യകരങ്ങളായ സംഭവങ്ങളാണ് നടക്കുന്നത്. ഒരു കുടുംബത്തെയും അനാഥമാക്കിക്കൂടാ. ഈ ഭ്രാന്തമായ സമീപനം ഇനിയെങ്കിലും നിര്‍ത്തണം- ദില്ലിയില്‍ കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
ഒരു കുടുംബത്തിന്റെ നാഥന്‍ നഷ്ടമാവുകയെന്നാല്‍ ആ കുടുംബം അനാഥമായി എന്നാണര്‍ത്ഥം. രാഷ്ട്രീയത്തിന്റെ അതിപ്രവസരംമൂലം ഒരു രാഷ്ട്രീയ കക്ഷിയും ഇങ്ങനെ ചെയ്‌തുകൂടാ. എന്റെ പാര്‍ട്ടി ഈ കൊലപാതകത്തില്‍ കക്ഷിയാണ് എന്നുള്ളതാണ് കൂടുതല്‍ നിര്‍ഭാഗ്യകരമായ സംഭവം.
സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ആഭ്യന്തരമന്ത്രിയെ കണ്ണൂരിലേയ്‌ക്ക് അയച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയോഗം തീരാന്‍ കാത്തുനില്‍ക്കാതെ ഞാന്‍ ഞായറാഴ്‌ച തിരുവനന്തപുരത്തേയ്‌ക്ക് മടങ്ങും.
കണ്ണൂരില്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയും ഫോണില്‍വിളിച്ച് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനായി ഉടന്‍ കണ്ണൂരിലേയ്‌ക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications