Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാലക്കുടിപ്പുഴ : തമിഴ്‍നാടുമായി ചര്‍ച്ചയ്ക്ക്

തിരുവനന്തപുരം : പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തമിഴ്‍നാട് ചീഫ് സെക്രട്ടറിതല ചര്‍ച്ചയ്ക്ക് സമ്മതിച്ചതായി ജലസേചന മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍.

ജനതാദള്‍ എംഎല്‍എ ജോസ് തെയ്യില്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

തമിഴ് നാട് കരാര്‍ ലംഘിക്കുന്നതു കൊണ്ടാണ് ചാലക്കുടിപ്പുഴയിലെ ജലക്ഷാമമുണ്ടാകുന്നതെന്ന് ജോസ് തെയ്യില്‍ ചൂണ്ടിക്കാട്ടി.

ചര്‍ച്ചയ്ക്കുളള സ്ഥലവും തീയതിയും പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2663 അടിയായി നിലനിര്‍ത്തണമെന്ന കരാര്‍ വ്യവസ്ഥ തമിഴ്‍നാട് പാലിക്കുന്നില്ലെന്ന് മന്ത്രി ആരോപിച്ചു. കരാറില്‍ പറയുന്നതില്‍ നിന്നും 12 അടി കുറവാണ് ഫെബ്രുവരി ഒന്നിലുണ്ടായിരുന്ന ജലനിരപ്പെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചാലക്കുടി പുഴയുടെ തീരങ്ങളില്‍ രൂക്ഷമായ കുടിവെളളക്ഷാമം അനുഭവപ്പെടാന്‍ കാരണം ഇതാണ്. ഇക്കാര്യം തമിഴ്‍നാടിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍ അനുകൂലമായ പ്രതികരണമായിരുന്നില്ല തമിഴ്‍നാടിന്റെ ഭാഗത്ത് നിന്നുണ്ടായത്. തുടര്‍ന്ന് സംയുക്ത ജല നിയന്ത്രണ ബോര്‍ഡിന്റെ യോഗത്തിലും ഇക്കാര്യം ഉന്നയിച്ചെന്ന് പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

ചാലക്കുടിപ്പുഴയിലേയ്ക്ക് കൂടുതല്‍ വെളളം തുറന്നു വിടണമെന്ന് തമിഴ്‍നാടിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+