ചെങ്ങറ സമരം: ചര്‍ച്ച പരാജയം
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ ചെങ്ങറ ഭൂസമരം ഒത്തുതീര്‍പ്പാക്കുന്നതിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടു.
സര്‍ക്കാര്‍ ഭൂമി നല്‍കുമെന്നും അതുവരെ കാത്തിരിക്കണമെന്നുമുളള മുഖ്യമന്ത്രിയുടെ നിര്‍ദേശം സമരസമിതി തളളിക്കളഞ്ഞു. ഭൂമി ലഭിക്കുന്നതുവരെ ചെങ്ങറയില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. ഇതോടെയാണ് ചര്‍ച്ച അലസിയത്.
ആദിവാസികള്‍ ഉള്‍പ്പടെയുള്ള ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നത് സംബന്ധിച്ച തീരുമാനം മൂന്ന് മാസത്തിനകം ഉണ്ടാകുമെന്ന് വി.എസ് അറിയിച്ചു.
എന്നാല്‍ തങ്ങളെ അപമാനിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പെരുമാറിയതെന്ന് സമരസമിതി നേതാവ് ളാഹ ഗോപാലന്‍ പറഞ്ഞു. സമരം ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. മുഖ്യമന്ത്രിയ്ക്കു പുറമെ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് റവന്യൂ മന്ത്രി കെ പി രാജേന്ദ്രനും പങ്കെടുത്തു. സമരസമിതി സെക്രട്ടറി സലീനയും ചര്‍ച്ചയ്ക്കുണ്ടായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications