ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
മുംബൈ: ഏഴാം ക്ലാസുകാരിയെ അഞ്ചു മാസത്തോളം അയല്‍പക്കത്തെ അഞ്ചു പേര്‍ പീഡിപ്പിച്ചു. ഇപ്പോള്‍ പെണ്‍കുട്ടി നഅഞ്ചു മാസം ഗര്‍ഭിണിയാണ്.
അഞ്ച് യുവാക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. മഹാരാഷ്ട്രയിലെ ഗത്കോപാറിലെ കാജുപാദയിലാണ് സംഭവം. മുനീര്‍ സയിദ് (19), അസ്ഗര്‍ അലി രാഖ (22), സഹോദരന്മാരായ ലിയാകത് (30), ഷൗക്കത്ത് ഷെയ്ഖ് (22), മുന്നാ ഷെയ്ഖ് എന്നിവരാണ് പെണ്‍കുട്ടിയെ പീഡീപ്പിച്ചത്.
വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ അമ്മ ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയപ്പോഴാണ് പരിശോധനയില്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് തന്നെ കഴിഞ്ഞ അഞ്ചു മാസമായി യുവാക്കള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അടുത്തുള്ള വീടുകളില്‍ പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് പോവാറുണ്ട്. ലിയാകത്തിന്റെ വീട്ടിലും ജോലിക്ക് ചെല്ലാറുണ്ടായിരുന്നു. ലിയാകത്താണ് ആദ്യം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് മറ്റുള്ളവരും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് 12.30ന് പെണ്‍കുട്ടി സ്കൂളില്‍ പോകുന്നതു വരെ യുവാക്കള്‍ മാറി മാറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാറുണ്ടായിരുന്നു.












Click it and Unblock the Notifications