Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് പഠനനിലവാരം താഴുന്നു

തിരുവനന്തപുരം : ഗ്രാമപ്രദേശങ്ങളിലെ സ്ക്കൂളുകളില്‍ മൂന്നു മുതല്‍ അഞ്ചാം ക്ലാസ് വരെയുളള കുട്ടികളില്‍ ഇംഗ്ലീഷ് വാക്യങ്ങള്‍ വായിക്കാനറിയാവുന്നവര്‍ വെറും 44 ശതമാനം മാത്രമാണെന്ന് സര്‍വെ റിപ്പോര്‍ട്ട്.

ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രഥം റിസോഴ്സ് സെന്റര്‍ എന്ന എന്‍ജിഒ നടത്തിയ പഠനത്തിലാണ് സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ പ്രാഥമിക വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനത്തിന്റെ ശോചനീയാവസ്ഥ പുറത്തു വന്നത്.

ഈ വിഭാഗത്തിലെ 82.2 ശതമാനം കുട്ടികളും മാതൃഭാഷയിലെ വാചകങ്ങള്‍ വായിക്കാന്‍ കഴിയുന്നവരാണ്. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.

ഒന്നു മുതല്‍ രണ്ടു വരെ ക്ലാസില്‍ പഠിക്കുന്നവരില്‍ 81 ശതമാനം പേര്‍ക്കും ഇംഗ്ലീഷ് അക്ഷരങ്ങളോ വാക്കുകളോ വായിക്കാന്‍ കഴിയുന്നവരാണ്. ഇവരില്‍ നല്ലൊരു വിഭാഗത്തിന്റെയും നിലവാരം തുടര്‍ന്നുളള ക്ലാസുകളില്‍ കുറയുകയാണ് ചെയ്യുന്നത്.

സര്‍വെ സംഘം സന്ദര്‍ശിച്ച തൊണ്ണൂറു ശതമാനം സര്‍ക്കാര്‍ സ്ക്കൂളുകളിലും ബ്ലാക് ബോര്‍ഡ്, ചോക്ക്, വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം, പേന, പെന്‍സില്‍ എന്നിവയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+