കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിബത്തുകാര്‍ ദീപശിഖാ പ്രയാണം നടത്തി

  • By Staff
Google Oneindia Malayalam News

ദില്ലി: ഒളിമ്പിക്സ് ദീപശിഖാ പ്രയാണം നടക്കുന്ന വീഥിയില്‍ പ്രതിഷേധവുമായി മുപ്പതോളം തിബത്തുകാര്‍ 'ദീപശിഖ'യുമായി പ്രയാണം നടത്തി. ചൈനയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെയായിരുന്നു ഈ പ്രതീകാത്മക പ്രതിഷേധം.

ഒമ്പത് സ്ത്രീകളുള്‍പ്പെടെ 27 പേരാണ് ഏപ്രില്‍ 17ന് ഒളിമ്പിക്സ് ദീപശിഖാ പ്രയാണം നടക്കുന്ന രാജ് പഥിലൂടെ ഓടിയത്. പ്രയാണത്തിനൊടുവില്‍ പൊലീസ് ദീപശിഖ കെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസും തിബത്തുകാരുമായി ചെറിയ തോതിലുള്ള സംഘര്‍ഷമുണ്ടായി.

ചൊവ്വാഴ്ച മൂന്ന് മണിയോടെയാണ് രാജ് പതില്‍ രാഷ്ട്രപതി ഭവനു ഒരു കിലോമീറ്റര്‍ അകലെയായി ഒളിമ്പിക്സ് ദീപശിഖാ പ്രയാണം ആരംഭിക്കുന്ന സ്ഥലത്ത് പ്രക്ഷോഭകാരികള്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് അവര്‍ ദീപശിഖാ പ്രയാണം സമാപിക്കുന്ന ഇന്ത്യാഗേറ്റ് ലക്ഷ്യമാക്കി ഓടുകയായിരുന്നു. പ്രയാണം ഇന്ത്യാ ഗേറ്റിന് അടുത്തെത്താറായപ്പോള്‍ പൊലീസ് ഇടപെടുകയും 'ദീപശിഖ' കെടുത്തുകയും ചെയ്തു.

സംഘര്‍ഷത്തിനിടെ സ്റ്റേറ്റ് ഹൗസ് ഓഫീസര്‍ തിലക് മാര്‍ഗിനും ഒരു വനിതാ പ്രക്ഷോഭകാരിക്കും നിസ്സാരമായ പൊള്ളലേറ്റു. ഇരുപത്തേഴ് തിബത്തുകാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിബത്തുകാരുടെ പ്രതീകാത്മകമായ ഈ പ്രതിഷേധത്തെ തുടര്‍ന്ന് ഈ മേഖലയില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
















വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X