കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാന്തിതീരം ആശ്രമത്തില്‍ റെയ്‌ഡ്‌

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്വാമി അമൃത ചൈതന്യയുടെ കൊച്ചിയിലെ ആശ്രമത്തില്‍ പോലീസ്‌ റെയ്‌ഡ്‌ . എറണാകുളം നോര്‍ത്തില്‍ എസ്‌ആര്‍.എം റോഡിലുള്ള ശാന്തിതീരം ആശ്രമത്തിലാണ്‌ റെയ്‌ഡ്‌ നടന്നത്. രാവിലെ പത്തിന്‌ ആരംഭിച്ച റെയ്‌ഡ്‌ 1.30തോടെ അവസാനിച്ചു.

ദുബായില്‍ ആയുധക്കള്ളക്കടത്ത്‌ കേസില്‍ ഇന്റര്‍പോള്‍ തെരയുന്ന സന്തോഷ്‌ മാധവ്‌ വേഷം മാറി സ്വാമിയായതാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്‌ റെയ്‌ഡ്‌. ആശ്രമം എന്നുപേരുണ്‌ടെങ്കിലും ശാന്തിതീരം ആശ്രമം നാലു നിലകളുള്ള വന്‍ കെട്ടിട സമുച്ചയമാണ്‌. ആയിരങ്ങള്‍ ദിവസവാടക ഈടാക്കി പ്രവര്‍ത്തിക്കുന്ന ലോഡ്‌ജാണിതെന്ന്‌ പോലീസ്‌ പറഞ്ഞു.

സന്തോഷ്‌ മാധവനെ സന്യാസവേഷത്തില്‍ കൊച്ചിയില്‍ കണ്ടുവെന്ന അഭ്യൂഹത്തിന്റെ നിജസ്ഥിതി അറിയാന്‍ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ നേരത്തേ അന്വേഷണം തുടങ്ങിയിരുന്നു

സന്തോഷ്‌ മാധവും സ്വാമി അമൃത ചൈതന്യയും ഒരാളാണോയെന്നാണ്‌ പോലീസ്‌ പ്രധാനമായും പരിശോധിച്ചത്. എറണാകുളം അസിസ്റ്റന്‍ഡ്‌ കമ്മീഷണര്‍ പി.എം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ റെയ്‌ഡിന്‌ നേതൃത്വം നല്‍കിയത്.

റെയ്‌ഡ്‌ നടക്കുമ്പോള്‍ കാവല്‍ക്കാരനും മൂന്ന്‌ സ്‌ത്രീകളും മാത്രമാണ്‌ ആശ്രമത്തില്‍ ഉണ്ടായിരുന്നത്‌. സ്വാമി അമൃതചൈതന്യയുമായി ബന്ധപ്പെട്ട ഏതാനും രേഖകള്‍ റെയ്‌ഡില്‍ പിടിച്ചെടുത്തു. രാഷ്‌ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ നിരന്തരം സന്ദര്‍ശിച്ചുവരുന്ന ആശ്രമം ഒട്ടേറെ നിഗൂഡ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരന്നു

റോ, ഐ.ബി, സംസ്ഥാന ഇന്റലിജന്‍സ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. രാഷ്‌ട്രീയ രംഗത്തെ ചില ഉന്നതന്മാരില്‍ നിന്നും പോലീസ്‌ തലപ്പത്തു നിന്നുമുള്ള സമ്മര്‍ദം കൊണ്‌ടും അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ പോലീസ്‌ റെയ്‌ഡ്‌ നടത്തിയത്.

ഇന്റര്‍പോള്‍ തേടുന്ന സന്തോഷ്‌ മാധവ്‌ ഉടന്‍ അറസ്റ്റിലായേക്കുമെന്ന്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കി. റോ, ഐ.ബി, സംസ്ഥാന ഇന്റലിജന്‍സ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിന്‌ രൂപയുടെ സ്വത്താണ്‌ ആശ്രമത്തിനുള്ളത്‌. ഇന്റര്‍പോള്‍ പുറത്തിറക്കുന്ന കുറ്റവാളിപ്പട്ടികയില്‍ അതീവ ഗുരുതരമായ റെഡ്‌ നോ്‌ട്ടീസ്‌ വിഭാഗത്തിലാണ്‌ സന്തോഷിന്റെ പേരുള്ളത്‌. റിയല്‍ എസ്റ്റേറ്റ്‌, ടൂറിസം രംഗങ്ങളില്‍ ഇയാള്‍ കോടികള്‍ മുതല്‍ മുടക്കിയിട്ടുണ്ടെന്നാണ്‌ വിവരം

കട്ടപ്പന ഇരുപതേക്കറില്‍ പാറായിച്ചിറയില്‍ മാധവന്റെയും തങ്കമ്മയുടെ മകനായ സന്തോഷ്‌ കട്ടപ്പന ഗവണ്‍മെന്റ്‌ ഹൈസ്‌ക്കൂളില്‍ നിന്നും പഠനം നിര്‍ത്തി സ്വാമിയായി മാറുകയായിരന്നുവത്രെ. വിവാഹതട്ടിപ്പു വീരന്‍ കൂടിയായ ഇയാള്‍ക്കെതിരെ ആദ്യ ഭാര്യ കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിട്ടുണ്‌ട്‌. മൂന്നു മാസം മുമ്പു പാലക്കാട്ടു നിന്നും ഇയാള്‍ വീണ്‌ടും വിവാഹം കഴിച്ചതായും വിവാഹ സല്‍ക്കാരത്തില്‍ പല ഉന്നതരും പങ്കെടുത്തതായും കണ്ടെത്തിയിട്ടുണ്‌ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X