Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടാനിയമം: പൊലീസിന്‍റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ഗുണ്ടാ ആക്രമണങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതില്‍ പൊലീസിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ അനുദിനം പെരുകുന്ന മോഷണം ജനങ്ങളെ ഭീതിയിലാക്കിയിരിക്കയാണ്. ഇതിനെതിരെ പൊലീസ് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.
ഗുണ്ടാ ആക്ട് പ്രകാരം ജില്ലാ കളക്ടറുടെ അനുവാദത്തിനു കാത്തുനില്ക്കാതെ തന്നെ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഐ. ജി മാര്‍ക്ക് അധികാരമുണ്ട്. പക്ഷേ ആരും അത് ഫലപ്രദമായി പ്രയോഗിക്കുന്നില്ലെന്ന് പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ആക്ടിലെ 17ാം വകുപ്പനുസരിച്ച് ചാരായം വാറ്റ്, സ്പിരിറ്റ് കള്ളക്കടത്ത്, മണല്‍വാരല്‍, ഹവാല ഇടപാട്, കൂലിത്തല്ല് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വാഹനം പിടിച്ചെടുക്കാനും സാധന സാമഗ്രികള്‍ നശിപ്പിക്കാനും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ നടപ്പാക്കാന്‍ പൊലീസുകാരാരും തയാറാകുന്നില്ല.

മോഷണം തടയാന്‍ പൊലീസ് രാത്രി പട്രോളിംഗ് ശക്തിപ്പെടുത്തണം. ഇതിന് വാഹനം ഉപയോഗിച്ച് മാത്രമുള്ള പട്രോളിംഗ് പോര. ലോക്കല്‍ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി മോഷണം തടയണം. സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പൊലീസുകാരെ സ്റ്റേഷനുകളിലേക്ക് തിരിച്ചയയ്ക്കും.

ഡേ ഓഫ് അര്‍ഹതപ്പെട്ടവര്‍ക്ക് അതുനല്‍കുകയോ ഡ്യൂട്ടി അലവന്‍സ് നല്‍കുകയോ വേണം. ഫലപ്രദമായി കേസ് അന്വേഷിക്കുന്ന പൊലീസുകാര്‍ക്ക് റിവാര്‍ഡ് നല്‍കും. ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ പൊലീസ് സ്റ്റേഷനുകളില്‍ പരിശോധന നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഗുണ്ടാ ആക്ട് ശക്തമായി നടപ്പാക്കും. ഇതനുസരിച്ച് 137 പേരെ ഏഴുമാസത്തിനുള്ളില്‍ പൊലീസ് തടങ്കലില്‍ വച്ചു. 273 പേര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് കളക്ടര്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഡിജിപി രമണ്‍ ശ്രീവാസ്തവ, ആഭ്യന്തര സെക്രട്ടറി കെ. ജെ മാത്യു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+