ജയ്‌പൂര്‍ സ്‌ഫോടനത്തിന് ഇരയായവര്‍ക്ക് ഐപിഎല്‍ സഹായം
ജയ്‌പൂര്‍: 63 പേര്‍ കൊല്ലപ്പെട്ട ജയ്‌പൂര്‍ സ്‌ഫോടന പരമ്പരയ്‌ക്കിരയായവര്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആറു കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു.
ഐപിഎല്ലിലെ എട്ട് ഫ്രാന്‍ഞ്ചൈസികളും അഞ്ച് സ്‌പോണ്‍സര്‍മാരും ചേര്‍ന്നാണ് ആറു കോടി രൂപ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് സഹായം നല്‌കുന്നത്.
ശനിയാഴ്‌ച ജയ്‌പൂരില്‍ നടക്കാനിരിയ്‌ക്കുന്ന രാജസ്ഥാന്‍ റോയല്‍സും ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെ ആറു കോടി രൂപയുടെ ചെക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജിന് കൈമാറും.
ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിയാണ് സ്‌ഫോടനത്തിന് ഇരയായവര്‍ക്ക് ധനസഹായം നല്‌കുന്ന കാര്യം പ്രഖ്യാപിച്ചത്.
ഐപിഎല്ലിലെ എട്ടു ഫ്രാഞ്ചൈസികള്‍ അമ്പത് ലക്ഷം രൂപ വീതവും സ്‌പോണ്‍സര്‍മാരായ ഡിഎല്‍എഫ്, വോഡാഫോണ്‍, സിറ്റി ബാങ്ക്, ഹീറോ ഹോണ്ട എന്നിവര്‍ 40 ലക്ഷം രൂപ വീതവും ധനസഹായമായി നല്‌കിയെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications