Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാമിയുടെ തോക്ക് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം : പൊലീസ് അന്വേഷണം കൂടാതെ സ്വാമി ഹിമവല്‍ ഭദ്രാനന്ദയ്ക്ക് തോക്ക് ലൈസന്‍സ് അനുവദിച്ച എറണാകുളം മുന്‍ എഡിഎം എ കെ തങ്കപ്പനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്.

നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് മുന്‍ എഡിഎം സ്വാമിക്ക് തോക്ക് ലൈസന്‍സ് അനുവദിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എഡിഎമ്മും സ്വാമിയുമായുളള വ്യക്തിപരമായ ബന്ധം മൂലമാണ് പൊലീസ് വെരിഫിക്കേഷന്‍ കൂടാതെ തോക്ക് ലൈസന്‍സ് ലഭിച്ചതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സ്വാമി സല്‍സ്വഭാവിയാണെന്നും മറ്റ് അന്വേഷണമൊന്നും ആവശ്യമില്ലെന്നും എഡിഎം സ്വന്തം നിലയില്‍ റിപ്പോര്‍ട്ട് എഴുതിയതിനെ തുടര്‍ന്നാണ് അന്നത്തെ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷ് ഇയാള്‍ക്ക് തോക്ക് ലൈസന്‍സ് അനുവദിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സര്‍വീസില്‍ നിന്നും വിരമിച്ച എഡിഎം എ കെ തങ്കപ്പന്‍ അവസാനമായി ഒപ്പിട്ട ഉത്തരവും സ്വാമിയുടെ തോക്ക് ലൈസന്‍സ് അപേക്ഷയിന്മേലാണെന്ന് വ്യക്തമായിട്ടുണ്ട്.

ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് താന്‍ സ്വാമിക്ക് തോക്ക് ലൈസന്‍സ് നല്‍കാന്‍ ശിപാര്‍ശ ചെയ്തതെന്നാണ് എഡിഎം വാദിക്കുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ തെറ്റിക്കാന്‍ ഇത് മതിയായ കാരണമല്ല.

അപേക്ഷകന്റെ പശ്ചാത്തലം, സ്വഭാവം എന്നിവ സംബന്ധിച്ച് തഹസീല്‍ദാര്‍, ആര്‍ഡിഒ, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ലോക്കല്‍ പൊലീസ് എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരാള്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഈ പ്രാഥമിക നടപടിക്രമങ്ങളെല്ലാം സ്വാമിയുടെ കാര്യത്തില്‍ കാറ്റില്‍ പറന്നു.

മറ്റുളളവരുടെ ഭാവി പ്രവചിച്ച് ശ്രദ്ധേയനായ സ്വാമി ഭദ്രാനന്ദ കഴി‍ഞ്ഞ ഫെബ്രുവരി 18നാണ് സ്വയരക്ഷയ്ക്ക് തോക്ക് അനുവദിക്കണമെന്ന് എറണാകുളം കളക്ടറേറ്റില്‍ അപേക്ഷ നല്‍കിയത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+