Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി

ദില്ലി: രണ്ടുസംഭവങ്ങളിലായി രണ്ടുപെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായതായി റിപ്പോര്‍ട്ട്‌. പതിനൊന്നും പത്തൊന്പതും വയസ്സുള്ള രണ്ടു പെണ്കുട്ടികളാണ് മാനഭംഗത്തിനിരകളായത്.

ന്യൂ അശോക നഗറിലാണ്‌ പതിനൊന്നുകാരിയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. അമ്മാവനും മകനും ചേര്‍ന്നാണ്‌ പെണ്കുട്ടിയെ മാനഭംഗപ്പെടുത്തിയത്‌. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന്‌ രണ്ടുപേരെയും പൊലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്‌.

ഒരേ വീട്ടില്‍ താമസിക്കുന്ന അമ്പതു വയസ്സായ അമ്മാവനും ഇരുപത്തിനാലുകാരനായ മകനുമാണ്‌ പെണ്‍കുട്ടിയുടെ അമ്മ ബീഹാറിലെ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിന്‌ പോയ സമയത്ത്‌ മാനഭംഗപ്പെടുത്തിയത്‌. സംഭവസമയത്ത്‌ കുട്ടിയുടെ റിക്ഷക്കാരനായ പിതാവ്‌ ജോലിസ്ഥലത്തായിരുന്നു.

മെയ്‌ 21നാണ്‌ സംഭവം നടന്നതെങ്കിലും മെയ്‌ 25ന്‌ അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്‌ കുട്ടി സംഭവത്തെക്കുറിച്ച്‌ പറഞ്ഞത്‌. തുടര്‍ന്ന്‌ കുട്ടിയുടെ രക്ഷിതാക്കള്‍ അമ്മാവനും മകനുമെതിരെ പൊലീസില്‍ പരാതി നല്‍കി.

പരാതി നല്‍കയിതിനെത്തുടര്‍ന്ന്‌ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയയാക്കിയപ്പോള്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രതികളെ അറസ്റ്റുചെയ്‌തതെന്ന്‌ പൊലീസ്‌ പറഞ്ഞു.

ദ്വാരകയിലെ രാജ്‌നഗറില്‍ നടന്ന മറ്റൊരു സംഭവത്തില്‍ പത്തൊന്‍പതുകാരിയായ യുവതിയാണ്‌ പീഡനത്തിനിരയായത്‌. വീട്ടുടമസ്ഥന്റെ ബന്ധു വിവാഹവാഗ്‌ദാനം നല്‍കി മാനഭംഗപ്പെടുത്തിയെന്നാണ്‌ ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്‌.

വിവാഹം ചെയ്യാമെന്ന്‌ പറഞ്ഞ്‌ ലൈംഗിക ബന്ധം പുലര്‍ത്തിയ ശേഷം താന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നെന്ന്‌ വീട്ടുടമയുടെ ബന്ധു വെളിപ്പെടുത്തുകയായിരുന്നുവത്രേ. തങ്ങളിരുവരും തമ്മിലുള്ള ബന്ധം പുറത്തുപറഞ്ഞാന്‍ കൊന്നുകളയുമെന്ന്‌ പറഞ്ഞ്‌ ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ്‌ ലഖ്‌നൊ സ്വദേശിയായ ഇയാള്‍ ഒളിവില്‍പ്പോയിരിക്കുകയാണ്‌. ഇയാളെ ഉടന്‍ തന്നെ പിടികൂടുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+