Get Updates
Get notified of breaking news, exclusive insights, and must-see stories!

വരന്‍ മദ്യപിച്ചെത്തി; വധു വിവാഹത്തില്‍ നിന്നും പിന്മാറി

കിളിമാനൂര്‍: മദ്യലഹരിയില്‍ കതിര്‍മണ്ഡപത്തിലെത്തിയ വരനെ സ്വീകരിക്കാന്‍ വധു വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ വിവാഹം മുടങ്ങി. കല്ലറയ്‌ക്കുസമീപം വാഴത്തോപ്പ്‌ പച്ച ദേവീക്ഷേത്രത്തില്‍ വ്യാഴാഴ്‌ച നടക്കേണ്ടിയിരുന്ന വിവാഹമാണ്‌ വരന്റെ മദ്യപാനം മൂലം മുടങ്ങിയത്‌.

വധുവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്‌ സ്ഥലത്തെത്തിയ പാങ്ങോട്‌ പൊലീസ്‌ വരനായ രാമചന്ദ്രന്‍ പിള്ളയെ കസ്റ്റഡിയിലെടുത്തു. കല്ലറ വാഴത്തോപ്പ്‌ പച്ച സുചിത്രാഭവനില്‍ തുളസീധരന്റെയും ലീലയുടെയും മകള്‍ സചിത്ര(27)ആണ്‌ മദ്യപിച്ച്‌ ലക്കുകെട്ട്‌ മണ്ഡപത്തിലെത്തിയ വരനുമായുള്ള വിവാഹത്തില്‍ നിന്നും പിന്‍മാറിയത്‌.

വ്യാഴാഴ്‌ച പത്തരയോടെയാണ്‌ ക്ഷേത്രാങ്കണത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. 10.30നും 11നും മധ്യേയായിരുന്നു വിവാഹമുഹൂര്‍ത്തം. 9.15ന്‌ വരനും കൂട്ടരും ക്ഷേത്രത്തിലെത്തി. അപ്പോള്‍ത്തന്നെ വരന്‍ മദ്യലഹരിയിലായിരുന്നുവെന്ന്‌ വധുവിന്റെ ബന്ധുക്കള്‍ പറയുന്നു.

സ്വീകരണസമയത്ത്‌ സ്ഥലകാലബോധമില്ലാതെയാണത്രേ വരന്‍ പെരുമാറിയത്‌. തുടര്‍ന്ന്‌ വിവാഹമണ്ഡപത്തിലേയ്‌ക്ക്‌ ആനയിച്ചിരുത്തുന്നതിനിടെ ലക്കുകെട്ട്‌ സ്‌ത്രീകളുടെ മേലേയ്‌ക്ക്‌ വരന്‍ വീഴാന്‍ പോയെന്ന കാര്യം ബന്ധുവായ ഒരു കുട്ടി വിവാഹത്തിനൊരുങ്ങി നല്‍ക്കുന്ന സചിത്ര അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ സചിത്ര വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്ന്‌ ബന്ധുക്കളെ അറിയിച്ചു.

ഇതോടെ വധുവിന്റെ ബന്ധുക്കള്‍ വരനെയും കൂട്ടരെയും തടഞ്ഞുവച്ച്‌ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന്‌ കേസെടുത്ത പൊലീസ്‌ വരനെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയനാക്കി. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്‌.

എന്നാല്‍ വിവാഹാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം താന്‍ മദ്യപിച്ചിരുന്നുവെന്നും പ്രമേഹരോഗമുള്ളതിനാല്‍ വ്യാഴാഴ്‌ച രാവിലെ മരുന്നു കഴിച്ചതുകൊണ്ടാണ്‌ തളര്‍ച്ച അനുഭവപ്പെട്ടതെന്നുമാണ്‌ വരന്‍ നല്‍കിയ വിശദീകരണമെന്ന്‌ പൊലീസ്‌ പറഞ്ഞു.

വിവാഹത്തില്‍ പങ്കെടുക്കാനായി ആയിരത്തോളം പേര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഇവര്‍ക്കായി സദ്യയും ഒരുക്കിയിരുന്നു. വിവാഹം മുടങ്ങിയതോടെ ക്ഷണം സ്വീകരിച്ച്‌ എത്തിയവര്‍സദ്യയുണ്ണാതെ മടങ്ങി.

കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായ സചിത്ര ബിരുദാനന്തര ബിരുദമെടുത്തശേഷം കല്ലറയില്‍ ഒരു പാരലല്‍ കോളെജില്‍ അധ്യാപികയായി ജോലിചെയ്യുകയാണ്‌. രണ്ടാഴ്‌ച മുമ്പാണ്‌ ബഹ്‌റൈനില്‍ ജോലിയുള്ള വരനുമായുള്ള വിവാഹം നിശ്ചയിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+