ബാലികയെ കൂട്ട മാനഭംഗത്തിനിരയാക്കി
ദില്ലി: പതിനഞ്ചുകാരിയായ ബാലികയെ അയല്‍വാസിയും നാല് കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ദില്ലിയ്‌ക്കടത്തുള്ള അശോക് വിഹാര്‍ വസിപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്‌ചയാണ് സംഭവം നടന്നത്.
കേസില്‍ പ്രതികളായ രണ്ടു പേരെ പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട്. സ്‌പെയര്‍ പാര്‍ട്ട് ഡീലറായ അന്‍കിത്, വിജയ് എന്നിവരാണ് പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുള്ളത്.
ശനിയാഴ്‌ച ഉച്ചയ്‌ക്ക് വീടിനടുത്തുള്ള പശുത്തൊഴുത്തിലേക്കു പോയി മടങ്ങി വരുന്നതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു.
തെഴുത്തില്‍ നിന്നും മടങ്ങുന്നതിനിടെ തന്നെ കടന്നു പിടിച്ച സംഘം ദുപ്പട്ട കൊണ്ടു തന്നെ കൈകള്‍ ബന്ധിച്ചതിനു ശേഷം അയല്‍വാസിയുടെ ഗൃഹത്തിലെത്തിയ്‌ക്കുകയും പിന്നീട് ഒരോരുത്തരായി മാറി മാറി പീഡിപ്പിയ്‌ക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
സംഭവത്തില്‍ അശോക് വിഹാര്‍ പോലീസ് പ്രതികള്‍ക്കെതിരെ പീഡനക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications