പുരി രഥയാത്രയ്‌ക്കിടെ തിരക്കില്‍ ആറ് മരണം
ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
രഥയാത്ര നടക്കുന്നതിനിടെ ക്ഷേത്രത്തിനു പുറത്തുണ്ടായ തിരക്കിലാണ് ദുരന്തുമുണ്ടായത്.
ദേവി സുഭദ്രയുടെ രഥത്തിനടുത്തെത്താന്‍ നൂറുക്കണക്കിന് ഭക്തര്‍ തിരക്ക് കൂട്ടിയാതാണ് അപകടത്തിനിടയാക്കിയത്.
പരിക്കേറ്റവരെ പുരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രഥയാത്രയോടനുബന്ധിച്ച് കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. അനിഷ്ട സംഭവങ്ങളുണ്ടാകുന്നതൊഴിവാക്കാന്‍ നാലായിരത്തോളം പോലീസുകാരെ ഇവിടെ ഡ്യൂട്ടിയ്‌ക്ക് നിയോഗിച്ചിരുന്നു.
വെള്ളിയാഴ്‌ചയാണ് ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രോത്സവത്തിന് തുടക്കമായത്. ഒറീസ്സയിലെ ഏറ്റവും പ്രശസ്‌തമായ ആഘോഷമാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം.
പത്തു ദിവസം നീളുന്ന രഥോത്സവം കാണാനും പങ്കെടുക്കാനുമായി ലക്ഷക്കണക്കിന് തീര്‍ഥാടകരും വിനോദ സഞ്ചാരികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെയെത്താറുണ്ട്.












Click it and Unblock the Notifications