Get Updates
Get notified of breaking news, exclusive insights, and must-see stories!

സെറാഫിനില്‍ നിന്നും സന്തോഷ്‌ പണം കൈപ്പറ്റിയെന്ന്‌ അലിക്കണ്ണ്‌

കൊച്ചി: ദുബൈയിലുള്ള സെറാഫിന്‍ എഡ്വിന്‍ എന്ന സ്‌ത്രീയില്‍ നിന്നും ഹോട്ടല്‍ വ്യവസായത്തില്‍ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത്‌ സന്തോഷ്‌ മാധവന്‍ 40 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന്‌ സെയ്‌ഫുദ്ദീന്‍ അലിക്കണ്ണ്‌ ക്രൈബ്രാഞ്ചിനോട്‌ സമ്മതിച്ചു.

പണമിടപാടിന്‌ താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സെയ്‌ഫുദ്ദീനെ ചോദ്യം ചെയ്യുന്നതിനിടെ സന്തോഷുമായുള്ള കോടികളുടെ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചിട്ടുണ്ട്‌. പാലക്കാട്‌, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഹവാല റാക്കറ്റുമായി തനിയ്‌ക്കും സന്തോഷിനുമള്ള ബന്ധങ്ങളെക്കുറിച്ചും സെയ്‌ഫുദ്ദീന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന്‌ ക്രൈംബ്രാഞ്ച്‌ ഐജി കെ പത്മകുമാര്‍ അറിയിച്ചു.

ജ്യോതിഷി എന്നനിലയിലാണത്രേ സെറാഫിന്‍ അടക്കമുള്ളവര്‍ക്ക്‌ ഇയാള്‍ സന്തോഷിനെ പരിചയപ്പെടുത്തിയത്‌. കോടിക്കണക്കിന്‌ രൂപയുടെ ഹവാലാ പണമാണ്‌ വ്യാപാരത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ഇവര്‍ ചെലവഴിച്ചത്‌. ഹവാല ഇടപാടുമായി ബന്ധപ്പെട്ട്‌ ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇവരെ ചോദ്യം ചെയ്‌ത്‌ വരുകയാണെന്നും ക്രൈംബ്രാഞ്ച്‌ അധികൃതര്‍ അറിയിച്ചു.

സന്തോഷിന്റെയും സെയ്‌ഫുദ്ദീന്റെയും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഹവാല റാക്കറ്റില്‍ നിന്നും ലഭിച്ചിട്ടുണ്ട്‌. സെയ്‌ഫുദ്ദീന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശാന്തിതീരം ട്രസ്റ്റില്‍ നിന്നും പിടിച്ചെട്ടുത്ത രേഖകളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്‌. ഇതുവരെ 100കോടിയുടെ മുകളിലുള്ള ഭൂമി ഇടപാടുകളുടെ രേഖകളാണ്‌ പൊലീസിന്‌ ലഭിച്ചത്‌. മുപ്പതോളം ഭൂമി കച്ചവടങ്ങളിലായി കോടികളുടെ സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പ്‌ നടത്തിയതിന്റെ രേഖകളും റെയ്‌ഡില്‍ പിടിച്ചെടുത്തിരുന്നു.

സെയ്‌ഫുദ്ദീന്റെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്ത രേഖകളും പരിശോധിക്കുന്നുണ്ട്‌. ഇയാളുടെയും സന്തോഷിന്റെയും ഹവാലാ ബന്ധം സംബന്ധിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്‌ച സെയ്‌ഫുദ്ദീനെ തൃശൂരിലേയ്‌ക്ക്‌ കൊണ്ടുപോകുമെന്ന്‌ സൂചനയുണ്ട്‌.

പനമ്പിള്ളി നഗറിലെ ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ വ്യാഴാഴ്‌ചയാണ്‌ സെയ്‌ഫുദ്ദീന്‍ കീഴടങ്ങിയത്‌. ദുബൈയില്‍ കള്ളടാക്‌സി ഡ്രൈവറായിരിക്കേയാണ്‌ സന്തോഷ്‌ മാധവനെ പരിചയപ്പെട്ടത്‌. നാലുവര്‍ഷം മാത്രമാണ്‌ ഇയാള്‍ ദുബയില്‍ കഴിഞ്ഞത്‌ ഇക്കാലംകൊണ്ട്‌ എങ്ങനെ കോടികളുടെ സമ്പാദ്യമുണ്ടായെന്ന ക്രൈംബ്രാഞ്ചിന്റെ ചോദ്യത്തിന്‌ അലിക്കണ്ണ്‌ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

സന്തോഷുമായി അടുത്ത്‌ ബന്ധം പുലര്‍ത്തുന്ന പലരുടെയും പേരും വിവരങ്ങളും ഇയാള്‍ ക്രൈം ബ്രാഞ്ചിനോട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇവരെ വരും ദിവസങ്ങളില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്‌ തീരുമാനിച്ചിട്ടുണ്ടെന്നാണ്‌ സൂചന.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+