പിതാവും പിതൃസഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു
തിരുവല്ല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും പിതൃസഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പീഡനം ശ്രമം ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടില്‍ അഭയം തേടി.
കുണ്ടറ വെള്ളിമണ്‍ തങ്കമല ചരുവില്‍ മേരി ദാസാണ്(43) രണ്ട് വര്‍ഷം മുമ്പ് എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥിനിയായ മകളെ നിരന്തരം പീഡിപ്പിച്ചത്. ഇയാളുടെ സഹോദരന്‍ കൊല്ലം മാഞ്ഞൂരാന്‍സ് ഐഇഎല്‍ടിഎസിലെ അധ്യാപകന്‍ അനില്‍കുമാറും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവത്രേ.
പീഡനത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷം കോണ്‍വെന്‍റില്‍ താമസിച്ച് പ്ലസ്റ്റു പൂര്‍ത്തിയാക്കിയശേഷം നഴ്‌സിംഗ് പ്രവേശനത്തിനായി ശ്രമിക്കവെ തിരുവനന്തപുരത്തുവച്ച് വീണ്ടും പീഡനശ്രമം നടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നഴ്‌സിംഗ് പ്രവേശനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെ മേരി ദാസ് മകളെ തിരുവനന്തപുരത്ത് എത്തിച്ചു.
ഇവിടെ ലോഡ്‌ജുപോലെ പ്രവര്‍ത്തിച്ചുവന്ന ഒരു വീട്ടില്‍ ഒരു മാസത്തിലേറെ കുട്ടിയെ പാര്‍പ്പിച്ചു. ഇതിനിടെ പലതവണ പീഡനശ്രമമുണ്ടായെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കുട്ടിയുടെ എതിര്‍പ്പ് വര്‍ധിച്ചതോടെ മേരിദാസ് കുട്ടിയെ തന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍പ്പിച്ചു. അവിടെയും പീഡനം നേരിടേണ്ടിവന്നതോടെ കുട്ടി കോണ്‍വെന്റില്‍ ഒപ്പം താമസിച്ചിരുന്ന കൂട്ടുകാരിയെ വിവരമറിയിച്ചു.
തുടര്‍ന്ന് കൂട്ടുകാരിയും കുടുംബവും പറഞ്ഞതനുസരിച്ച് കുട്ടി പരുമലയിലെത്തി. കൂട്ടുകാരിയുടെ വീട്ടില്‍ താമസിച്ചിവരുന്നതിനിടെ സംശയം തോന്നിയ ചില നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പത്രത്തില്‍ ഫോട്ടോയും വാര്‍ത്തയും വന്നതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് കുട്ടി പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കി. പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്












Click it and Unblock the Notifications