രാജീവ് വധത്തില്‍ നളിനിയ്‌ക്ക് പശ്ചാത്താപം
ദില്ലി: രാജീവ് ഗാന്ധിയുടെ വധത്തില്‍ പശ്ചാത്തപിക്കുകയാണെന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി. രാജീവിന്റെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഡാലോചനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായില്ലെന്നും നളിനി പറഞ്ഞു.
യഥാര്‍ത്ഥ കൊലയാളികളായ ശിവരശന്‍, തനു, ശുഭ എന്നിവരെല്ലാം മരിച്ചു. ഇതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനായിട്ടില്ല. രാജീവ് ഗാന്ധി മഹാനായ നേതാവായിരുന്നു അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടവുമാണ്- നളിനി പറഞ്ഞു.
നളിനിയുടെ അഭിഭാഷന്‍ ഇളങ്കോവന്‍ മുഖേന പിടിഐ അയച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് നളിനി ഇങ്ങനെ പറഞ്ഞത്. 1991 മെയ് 21ന് നടന്ന രാജീവ് വധത്തില്‍ നളനിയ്‌ക്ക പങ്കുണ്ടെന്ന് തെളിയിച്ചത് എല്‍ടിടിഇയ്‌ക്ക് വേണ്ടി എടുത്തു ഫോട്ടോകളാണ്.
തുടര്‍ന്ന് കോടതി നളിനിയ്‌ക്ക് വധശിക്ഷ വിധിച്ചെങ്കിലും സോണിയ ഇടപെട്ടതിനെത്തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമാക്കി കുറയ്‌ക്കുകയായിരുന്നു. ജയില്‍ മോചിതയായാല്‍ തന്റെ സുരക്ഷയെക്കുറിച്ച് ഭയപ്പെടുന്നില്ലെന്നും പതിനഞ്ചുകാരിയായ മകളുടെ ഭാവിയാണ് ഇനിയുള്ള ലക്ഷ്യമെന്നും നളിനി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications