Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുടെ സംരക്ഷണം: മനോജിനും ഉര്‍വശിയ്ക്കും കോടതിയുടെ കൗണ്‍സിലിങ്

Manoj K Jayan coming out of the Family Court in Ernakulam, കൊച്ചി: മകളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള കേസില്‍ താരദമ്പതികളായ മനോജ്‌ കെ ജയനും ഉര്‍വ്വശിയ്‌ക്കും കുടുംബകോടതിയില്‍ കൗണ്‍സിലിങ്‌. എട്ടുവയസ്സുകാരിയായ മകള്‍ കുഞ്ഞാറ്റയുടെ സ്ഥിരം സംരക്ഷണം ആവശ്യപ്പെട്ട്‌ മനോജ്‌ കെ ജയനാണ്‌ കോടതിയെ സമീപിച്ചത്‌.

നോട്ടീസ്‌ അയച്ചിട്ടും കേസില്‍ ഉര്‍വ്വശി ഹാജരാകാത്തതിനെത്തുടര്‍ന്ന്‌ ഏകപക്ഷീയമായി തെളിവ്‌ ഹാജരാക്കാന്‍ കോടതി മനോജിനെ അനുവദിച്ചിരുന്നു. കേസില്‍ അടുത്ത ശനിയാഴ്‌ച വിധി പറയാനിരിക്കെയാണ്‌ ഉര്‍വശി ചൊവ്വാഴ്‌ച കോടതിയില്‍ ഹാജരായത്‌. ഏകപക്ഷീയമായി കേസില്‍ തീരുമാനമെടുക്കാനുള്ള നീക്കം പിന്‍വലിക്കണമെന്നും തന്റെ വാദം കൂടി പരിഗണിക്കണമെന്നും ഉര്‍വശി കോടതിയോട്‌ അപേക്ഷിച്ചു.

ഇതേത്തുടര്‍ന്നാണ്‌ അനുരഞ്‌ജന സാധ്യതകള്‍ ആരായുന്നതിനായി ഇരുവരെയും കൗണ്‍സിലിങിന്‌ വിധേയരാക്കിയത്‌. അടച്ചിട്ട മുറിയില്‍ രണ്ടു മണിക്കൂര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത ശേഷമാണ്‌ ഇവര്‍ മടങ്ങിയത്‌. Urvashi coming out of the Family Court in Ernakulam,

രണ്ടുവര്‍ഷമായി വേറിട്ടു താമസിക്കുന്ന ഇവരുടെ വിവാഹമോചനക്കേസ്‌ ചെന്നൈ ഹൈക്കോടതിയില്‍ നിലവിലുണ്ട്‌. പരസ്‌പരം നോക്കുകയോ മിണ്ടുകയോ ചെയ്യാതെയാണ്‌ ഇവര്‍ കോടതിയില്‍ സമയം ചെലവഴിച്ചത്‌. 2007 ആഗസ്‌റ്റിലാണ്‌ കുട്ടിയുടെ സംരക്ഷണാവകാശം തനിക്ക്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ മനോജ്‌ കെ ജയന്‍ എറണാകുളം കുടുംബകോടതിയെ സമീപിച്ചത്‌.

തുടര്‍ന്ന്‌ 2008 മെയില്‍ ഉര്‍വശിയും ഇതേ വിഷയത്തില്‍ കോടതിയെ സമീപിക്കുകയായിരുന്നു. തന്നോടൊപ്പമായിരുന്ന കുട്ടിയെ മനോജ്‌ ബലമായി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും വിവാഹമോചനക്കേസ്‌ ചെന്നൈയിലെ കോടതിയുടെ പരിഗണനയിലിരിക്കെ എറണാകുളം കുടുംബ കോടതിയില്‍ മനോജ്‌ നല്‍കിയ കേസ്‌ നിലനില്‍ക്കില്ലെന്നാണ്‌ ഉര്‍വശിയുടെ വാദം.

കേസ്‌ വീണ്ടും പരിഗണിക്കാനായി 14ലേയ്‌ക്ക്‌ മാറ്റിയിരിക്കുകയാണ്‌. 14ന്‌ ചെന്നൈ കോടതി വിവാഹമോചനക്കേസ്‌ പരിഗണിക്കുന്നതിനാല്‍ അന്ന്‌ ഹാജരാകാന്‍ കഴിയില്ലെന്ന്‌ കാണിച്ച്‌ ഉര്‍വശിയുടെ അഭിഭാഷക കുടുംബകോടതി ജഡ്‌ജിയ്‌ക്ക്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌. 14ന്‌ കേസ്‌ പരിഗണിക്കുമ്പോള്‍ കോടതി പുതിയ തീയതി നിശ്ചയിക്കും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+