പെണ്‍വാണിഭകേന്ദ്രത്തില്‍ റെയ്‌ഡ്; നാല് യുവതികള്‍ പിടിയില്‍
തളിപ്പറമ്പ്(കണ്ണൂര്‍): ഞാറ്റവയലിലെ വാടകവീട്ടില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും നാല് യുവതികളുള്‍പ്പെടെ അഞ്ചുപേരെ പൊലീസ് പിടികൂടി. ഇവിടെയുണ്ടായിരുന്ന രണ്ടു യുവാക്കള്‍ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.
വ്യാഴാഴ്‌ച വൈകീട്ടാണ് പൊലീസ് ഇവിടെ റെയ്‌ഡ് നടത്തിയത്. കാസര്‍കോഡ് വിദ്യാനഗര്‍ സ്വദേശിയായ സി മുഹമ്മദ്(35), വീരാജ്‌പേട്ട സ്വദേശിനി ആയിഷ(35), മാനന്തവാടി സ്വദേശിനി എം.കെ ഹസീന(24), കടലുണ്ടി നഗരത്തിലെ വി.പി ഫാത്തിമ(25), മധൂര്‍സ്വദേശനി കെ സുബൈദ(25) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വീട് വാടകയ്‌ക്കെടുത്ത് വീരാജ് പേട്ടയിലെ മുഹമ്മദ് കരിമ്പത്തെ പെണ്‍വാണിഭകേന്ദ്രത്തില്‍ നിന്നും പിടിയിലായ ജയ്‌സണ്‍ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. കാര്‍, 6 മൊബൈല്‍ ഫോണ്‍, 9000 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
രണ്ടുമാസം മുമ്പാണ് വീരാജ്‌പേട്ടയിലെ മുഹമ്മദ് ഞാറ്റവയലില്‍ വീട് വാടകയ്‌ക്കെടുത്ത് വ്യഭിചാരകേന്ദ്രം തുടങ്ങിയത്. ഭാര്യയും ആറു മൂന്നും വയസ്സുള്ള കുട്ടികളുമായിട്ടാണ് താമസം. ആദ്യം ആര്‍ക്കും സംശയം തോന്നിയില്ലെങ്കിലും പിന്നീട് ഒട്ടേറെയാളുകള്‍ രാത്രിയും പകലുമായി ഇവരെ സന്ദര്‍ശനം നടത്തിയത് നാട്ടുകാരില്‍ സംശയത്തിനിടയാക്കി.
പൊലീസ് റെയ്‌ഡിനെത്തുന്നതിന് തൊട്ട് മുമ്പുവരെ ഇവിടെ സന്ദര്‍ശകര്‍ എത്തിയിരുന്നുവത്രേ. രക്ഷപ്പെട്ട പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications