Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈജിപ്‌തുകാരി ഒരു പ്രസവത്തില്‍ ഏഴ്‌ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കി

PressNurses tended to the newborns - four boys and three girls മെല്‍ബണ്‍: ഈജിപ്‌ത്‌ സ്വദേശിയായ ഇരുപത്തിയേഴുകാരി ഒരു പ്രസവത്തില്‍ ഏഴ്‌ കുട്ടികള്‍ക്ക്‌ ജന്മം നല്‍കി. ഈജിപ്‌തിലെ തീരദേശമേഖലയായ അലക്‌സാന്‍ഡ്രിയ സ്വദേശിനിയായ ഗസാല ഖാമിസ്‌ ആണ്‌ തന്റെ രണ്ടാമത്തെ പ്രസവത്തില്‍ ഏഴ്‌ കുട്ടികള്‍ക്ക്‌ ജന്മം നല്‍കിയത്‌.

ഗസാലയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ പ്രസവം നടന്ന എല്‍ ഷത്‌ബി ആശുപത്രി മേധാവി അറിയിച്ചു. നാല്‌ ആണ്‍കുട്ടികള്‍ക്കും മൂന്നു പെണ്‍കുട്ടികള്‍ക്കുമാണ്‌ ഗസാല ജന്മം നല്‍കിയത്‌. സിസേറയനിലൂടെയാണ്‌ കുട്ടികളെ പുറത്തെടുത്തത്‌.

ഒന്‍പത്‌ കുട്ടികളെയാണ്‌ ഗസാല ഗര്‍ഭം ധരിച്ചിരുന്നത്‌. എന്നാല്‍ രണ്ടുപേര്‍ ജനിക്കും മുമ്പേ മരിക്കുകയായിരുന്നു. രക്തസ്രാവം ശക്തമായതിനാല്‍ ശസ്‌ത്രക്രിയ ഏറെ സങ്കീര്‍ണമായിരുന്നുവെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. ദൈവാനുഗ്രഹം കൊണ്ടാണ്‌ കുഴപ്പമൊന്നും കൂടാതെ കുട്ടികളെ എല്ലാവരെയും പുറത്തെടുക്കാന്‍ കഴിഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടികളെ എല്ലാവരെയും നല്ല വിദ്യാഭ്യാസം നല്‍കി വളര്‍ത്തണമെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ ഗസാലയുടെ ഭര്‍ത്താവ്‌ പറഞ്ഞു. താന്‍ കര്‍ഷകനാണെങ്കിലും കുട്ടികളെ ഈ ജോലിയിലേയ്‌ക്ക്‌ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവരെ നല്ല ജോലികളില്‍ എത്തിക്കണമെന്നുമാണ്‌ ഇദ്ദേഹം ആഗ്രഹിക്കുന്നത്‌.

ആദ്യ പ്രസവത്തില്‍ ഗസാലയ്‌ക്ക്‌ മൂന്ന്‌ കുട്ടികളുണ്ടായിരുന്നു. രണ്ടാമത്തെ പ്രസവത്തോടെ ഇവര്‍ക്കിപ്പോള്‍ പത്തുകുട്ടികളായി. ദൈവം അനുഗ്രഹിച്ചാല്‍ ഇനിയും ഗര്‍ഭധാരണവും പ്രസവവും ആകാമെന്നാണ്‌ ഗസാലയുടെ നിലപാട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+