Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയെ രാജിവെയ്പിച്ചു; അനുയായികള്‍ വിഷം കഴിച്ചു

ബാംഗ്ലൂര്‍: മന്ത്രിയെ നിര്‍ബന്ധപൂര്‍വം രാജിവെയ്‌പിച്ചതില്‍ മനം നൊന്ത്‌ അനുയായികള്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രി കല്ലപ്പ സംഗപ്പ ബെല്ലൂബിയെയാണ്‌ നിര്‍ബന്ധപൂര്‍വം രാജിവെയ്‌പിച്ചത്‌.

കര്‍ണാടകയില്‍ കൂറു മാറി മറ്റുപാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്കെത്തുന്നവര്‍ക്ക്‌ മന്ത്രിസ്ഥാനം നല്‌കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ്‌ മന്ത്രി ബെല്ലൂബിയെയും രാജിവെയ്‌പിച്ചത്‌.

രാജി നല്‌കുന്നതിന്‌ മുമ്പ്‌ രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന്‌ കല്ലപ്പയെ നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കല്ലപ്പയുടെ സ്വദേശമായ ബീജാപ്പൂരിലൂള്ള മന്ത്രിയുടെ അനുയായികളായ അഞ്ചു പേരെയാണ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.ഇതില്‍ നാല്‌ പേരുടെ നില ഗുരുതരമാണ്‌.

കഴിഞ്ഞ ദിവസം ജനതാദളില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ദള്‍ നേതാവ്‌ ഉമേഷ്‌ കട്ടിയെ മന്ത്രിയാക്കുന്നതിന്‌ വേണ്ടിയാണ്‌ കല്ലപ്പയോട്‌ സ്ഥാനമൊഴിയാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്‌.

ഇതിനിടെ മന്ത്രിയുടെ രാജിയ്‌ക്കെതിരെ ബീജാപ്പൂര്‍ ജില്ലയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ മന്ത്രിയുടെ ആയിരക്കണക്കിനാളുകള്‍ പ്രകടനം നടത്തി.

കോലാറിലെ ചില മേഖലകളില്‍ ബന്ദാചരിച്ചു. കൂറുമാറ്റക്കാര്‍ക്കു വേണ്ടി മന്ത്രിമാരെ നിര്‍ബന്ധപൂര്‍വം രാജിവെയ്‌ക്കുന്ന പാര്‍ട്ടി നയം നേതാക്കള്‍ക്കിടയില്‍ തന്നെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+