ഇടത് സംഘം കാണ്ഡമാലില്‍ പോകുന്നതിനെ വിലക്കി
ഭുവനേശ്വര്‍: ഒറീസയിലെ സംഘര്‍ഷ ബാധിത പ്രശ്‌നങ്ങള്‍ സന്ദര്‍ശിയ്‌ക്കേണ്ടെന്ന് ഒറീസ പോലീസ് സിപിഎം-സിപിഐ എംപിമാര്‍ക്ക് നിര്‍ദേശം നല്‌കി.
സംഘര്‍ഷ ബാധിത പ്രദേശമായ കാണ്ഡമല്‍ സന്ദര്‍ശിയ്‌ക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷണം നല്‌കാനാവില്ലെന്ന് ഇടത് സംഘത്തെ ഒറീസ ചീഫ് സെക്രട്ടറി അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ ഞായറാഴ്‌ച മുതല്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും സംഘത്തിലുള്ള സിപിഐ എംപി സി.കെ ചന്ദ്രപ്പന്‍ പറഞ്ഞു. മുഖ്യന്ത്രിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ സംഘര്‍ഷ മേഖലയിലേക്ക് പോകാന്‍ കഴികയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ സംഘത്തെ അറിയിച്ചിരുന്നു.
ഭുവനേശ്വറില്‍ നിന്ന് കാണ്ഡമാലിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ ഫാക്‌സ് സന്ദേശം ഇടത് നേതാക്കള്‍ക്ക് ലഭിച്ചത്. സംഘര്‍ഷ ബാധിത മേഖല സന്ദര്‍ശിയ്‌ക്കാന്‍ അനുമതി തേടി ഗവര്‍ണര്‍ രമേശ് താക്കൂറിനെ സമീപിച്ചെങ്കിലും അദ്ദേഹവും കൈയ്യൊഴിഞ്ഞുവെന്ന് സിപിഎം നേതാവ് സുരേഷ് കുറുപ്പ് പറഞ്ഞു.
കലാപത്തില്‍ വേണ്ടത്ര നടപടികള്‍ സ്വീകരിയ്‌ക്കാത്ത ഒറീസ സര്‍ക്കാരിനെ ഇടത് സംഘം രൂക്ഷമായി വിമര്‍ശിച്ചു. ഗുജറാത്ത് കലാപത്തില്‍ മുംസ്ലീങ്ങളാണ് ഇരകളായതെങ്കില്‍ ഒറീസയില്‍ ക്രിസ്‌ത്യാനികള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായതെന്ന് അവര്‍ പറഞ്ഞു. സംഘം ഭുവനേശ്വറിലെ ബിഷപ്പ് ഹൗസും അഭയാര്‍ഥി ക്യാമ്പും സന്ദര്‍ശിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications