ഇന്ത്യയ്ക്കും ഇനി ആണവോര്‍ജം
വിയന്ന : കഴിഞ്ഞ 34 വര്‍ഷമായി ഇന്ത്യ അനുഭവിക്കുന്ന ആണവ ശൈത്യത്തിന് അറുതി. ഇന്ത്യയ്ക്ക് ആണവ സാമഗ്രികള്‍ നല്‍കാന്‍ ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പിലെ 45 അംഗങ്ങളും സമ്മതിച്ചു. ചൈനയുടെ പ്രതിനിധി പങ്കെടുക്കാത്ത യോഗത്തില്‍ ഇന്ത്യയുടെ ആണവകരാറിന് അനുമതി.
എന്‍എസ്‍ജിയില്‍ നിന്ന് ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനമുണ്ടായതായി ഇന്ത്യയുടെ മുഖ്യ സുരക്ഷാ ഉപദേശകന്‍ എം കെ നാരായണനും വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയും സ്ഥിരീകരിച്ചു. ആണവകരാറിന്റെ മുഖ്യസൂത്രധാരനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് യുപിഎ ചെയര്‍ പേഴ്സണ്‍ സോണിയയും അനുമോദനങ്ങള്‍ ചൊരിഞ്ഞു.
ആണവക്കരാറിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റിനെ കബളിപ്പിച്ചെന്ന പ്രചരണം ശരിയല്ലെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ് പ്രതികരിച്ചു.
ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പില്‍ സമവായമുണ്ടാകുന്നത് ചെറുക്കാന്‍ ചൈനയും ന്യൂസിലാന്റും ശ്രമിക്കുമെന്ന് ഇന്ത്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. ചൈന പ്രസിഡന്റ് ഹൂ ജിന്റാവോയെ അമേരിക്ക നേരിട്ട് വിളിച്ച് ഇന്ത്യയ്ക്കു വേണ്ടി പിന്തുണ അഭ്യര്‍ത്ഥിച്ചു.
ആണവ നിര്‍വ്യാപനത്തോടുളള ഇന്ത്യയുടെ പ്രതിബദ്ധത ചൂണ്ടിക്കാട്ടി അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ മറ്റ് രാജ്യങ്ങളുടെ ആശങ്ക അകറ്റാനുളള നടപടികള്‍ സ്വീകരിച്ചു.
ആസ്ട്രേലിയ, അയര്‍ലന്റ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചു. ആണവ പരീക്ഷണങ്ങള്‍ നടത്താനുളള അവകാശം അടിയറ വെയ്ക്കില്ലെന്ന ഇന്ത്യയുടെ നിബന്ധനയാണ് ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പിലെ അംഗരാഷ്ട്രങ്ങളുടെ സംശയത്തിന് കാരണമായത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications