Get Updates
Get notified of breaking news, exclusive insights, and must-see stories!

എതിര്‍ക്കുന്നവര്‍ മൂടുതാങ്ങികള്‍

കണ്ണൂര്‍ : ടാറ്റയെപ്പോലുളള വമ്പന്മാരുടെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ചിലര്‍ നട്ടാല്‍ മുളയ്ക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.

കര്‍ഷക ആത്മഹത്യയും കടക്കെണിയും കൊണ്ട് വിഷമിക്കുന്ന കര്‍ണാടകം, തമിഴ്‍നാട് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി കേരളം വികസനത്തില്‍ പിന്നോട്ടു പോകുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ ആഗോളീകരണത്തിന്റെ മൂടുതാങ്ങികളാണെന്നും അദ്ദേഹം ആക്ഷേപിച്ചു.

ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് സിപിഎമ്മിലെ തന്റെ എതിരാളികള്‍ക്കെതിരെ അവരുടെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.

രണ്ടും മൂന്നും സെന്റ് ഭൂമിയുളളവരെ ഒഴിപ്പിക്കുന്നുവെന്ന കളളത്തരം ഒരു വിഭാഗം ബോധപൂര്‍വം പ്രചരിപ്പിക്കുകയാണ്. നിയമവിരുദ്ധമായി കയ്യേറി ഭൂമി മുഴുവന്‍ ഒഴിപ്പിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍.

പതിനോരായിരത്തിലധികം ഏക്കര്‍ ഭൂമിയും 21 റിസോര്‍ട്ടുകളും മൂന്നാറില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഭൂമിയിലില്ലാത്ത ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ക്ക് നല്‍കും. കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ഐതിഹാസികനടപടിയാണ് മൂന്നാറില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

വികസന രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കേരളം മുന്നേറുകയാണ്. 2500ഓളം ആദിവാസികുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്തു.

സംസ്ഥാന ഭൂനയം അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ പ്രഖ്യാപിച്ചു.

കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരും പങ്കെടുത്തു. 1559 പേര്‍ക്ക് 10 സെന്റ് ഭൂമിയുടെ വീതം പട്ടയമാണ് വിതരണം ചെയ്യുന്നത്. 456 പേര്‍ക്ക് ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയവും നല്‍കുന്നുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+