കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായ രക്തം ദാനം നല്‍കി കൂട്ടുകാരിയുടെ ജിവന്‍ രക്ഷിച്ചു

  • By Staff
Google Oneindia Malayalam News

Bishan and Jyotiപട്‌ന: രക്തദാനം മഹത്തരമാണെന്നും അത്‌ ജീവദാനംതന്നെയാണെന്നും നമ്മള്‍ക്കറിയാം.മനുഷ്യന്‌ ചെയ്യാന്‍ ഒരു പക്ഷേ മനുഷ്യന്‌ മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു പുണ്യപ്രവൃത്തിയാണിതെന്നാണ്‌ നമ്മള്‍ വിശ്വസിക്കുന്നത്‌. എന്നാല്‍ മനുഷ്യന്‌ മാത്രമല്ല മൃഗങ്ങള്‍ക്കും ഇത്‌ ചെയ്യാന്‍ കഴിയുമെന്നാണ്‌ ബിഷാന്‍ എന്ന നായ തെളിയിച്ചിരിക്കുന്നത്‌.

ബീഹാര്‍ പൊലീസ്‌ സ്‌ക്വാഡിലെ അംഗങ്ങളായ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായകളായ ബിഷാനും ജ്യോതിയുമാണ്‌ ഈ കഥയിലെ കഥാപാത്രങ്ങള്‍. കഴിഞ്ഞ ആഴ്‌ചയാണ്‌ ജ്യോതിയ്‌ക്ക്‌ അസുഖം പിടിപെട്ടതിനെ തുടര്‍ന്ന്‌ അവള്‍ ഭക്ഷണം കഴിക്കാതെ തീര്‍ത്തും അവശയായി. അധികൃതര്‍ അവളെ മൃഗാശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തി.

കടുത്ത പനിയും അനീമിയയുമായിരുന്നു ജ്യോതിയുടെ രോഗങ്ങള്‍. ജ്യോതിയുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌ 2.5ഗ്രാമായി കുറഞ്ഞുപോയിരുന്നു. ഈ അവസ്ഥയില്‍ എത്രയും പെട്ടന്ന്‌ രക്തം കയറ്റിയാല്‍ മാത്രമേ ജ്യോതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന്‌ ഡോക്ടര്‍മാര്‍ വിധിയെഴുതി.

നായ്‌ക്കളുടെ രക്തത്തിലെ സാധരണ നിലയിലുള്ള ഹീമോഗ്ലോബിന്റെ അളവ്‌ 14മുതല്‍ 15 ഗ്രാം വരെയാണ്‌ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ത്തന്നെ ജ്യോതിയുടെ നില എത്ര ഗുരുതരമായിരുന്നുവെന്ന്‌ ഊഹിക്കാന്‍ കഴിയുന്നില്ലേ.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ ജ്യോതിയുടെ അതേ ഇനത്തില്‍പ്പെട്ട മൂന്നു നായകളെ രക്തദാനത്തിനായി പൊലീസുകാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നു. തുടര്‍ന്ന്‌ നടന്ന പരിശോധനയില്‍ ബിഷാന്റെ രക്തമാണ്‌ ജ്യോതിയ്‌ക്ക്‌ നന്നേ യോജിക്കുമെന്ന്‌ കണ്ടെത്തി.

അങ്ങനെ ബിഷാന്‍ ജ്യോതിയ്‌ക്ക്‌ ജീവിതം തിരിച്ചുനല്‍കി. മരുന്നുകള്‍ തുടരുന്നുണ്ടെങ്കിലും ജ്യോതി ഇപ്പോള്‍ എഴുന്നേറ്റ്‌ നടക്കുകയും ഭക്ഷണം കഴിയ്‌ക്കുകയും ചെയ്യുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X