നോര്‍ക്ക സ്‌കൂള്‍ തുടങ്ങുമെന്ന്‌ മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ കുട്ടികള്ക്കായി തിരുവനന്തപുരത്ത് നോര്ക്ക റസിഡന്ഷ്യല് സ്കൂള് തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില് നടന്ന നോര്ക്ക ബോര്ഡ് മീറ്റിങിലാണ് സ്കൂള് തുടങ്ങുന്ന കാര്യം തീരുമാനമായത്.
അഞ്ചാംക്ലാസ് മുതല് പ്ലസ്ടു വരെയുള്ള വിദ്യാര്ത്ഥികളെ പഠിപ്പിക്കാനാണ് സ്കൂള്. അടുത്ത അധ്യയനവര്ഷം സ്കൂള് പ്രവര്ത്തനം തുടങ്ങും. നോര്ക്കയുടെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂള് തുടങ്ങുക. അമ്പത് ഏക്കര് സ്ഥലത്താണ് സ്കൂള് തുടങ്ങുക.
നോര്ക്ക സെല്ലുകള് ജില്ലാതലത്തില് രൂപീകരിക്കാന് തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളുടെ ആവശ്യങ്ങള് എന്തെന്ന് ഈ സെല്ലുകള്വഴി തലസ്ഥാനത്തെ നോര്ക്ക് റൂട്സ് ഓഫീസില് അറിയിക്കും. നിലവില് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് നോര്ക്ക സെല്ലുകളുള്ളത്.
വിദേശ രാജ്യങ്ങളിലും നോര്ക്ക ഉപദേശക സമിതികള് രൂപീകരിക്കും. പ്രവാസിമലയാളി കുട്ടികള്ക്കായി മലയാള പഠനക്ലാസുകളും ആരംഭിക്കുന്നുണ്ടെന്നും നോര്ക്ക ബോര്ഡ് അംഗമായ മഞ്ഞളാംകുഴി അലി എംഎല്എ അറിയിച്ചു.












Click it and Unblock the Notifications