Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഫെബ്രുവരിയില്‍?

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഫെബ്രുവരിയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി പൃഥിരാജ്‌ ചവാനാണ് ഇത്‌ സംബന്ധിച്ച്‌ സൂചനകള്‍ പുറത്തുവിട്ടത്‌.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത കൂടി കണക്കിലെടുത്തു കൊണ്ടാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുകയെന്ന്‌ അദ്ദേഹം അറിയിച്ചു.

ഫെബ്രുവരി മാസത്തിലോ ഏപ്രില്‍ മാസത്തിലോ തിരഞ്ഞെടുപ്പ്‌ നടത്താനാണ്‌ ആലോചന. മാര്‍ച്ച്‌ പരീക്ഷകളുടെ മാസമായതിനാല്‍ ആ സമയത്ത്‌ തിരഞ്ഞെടുപ്പ്‌ നടത്താനുള്ള സാധ്യത കുറവാണ്. മെയ്‌ മൂന്നാം വാരത്തോടെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കേണ്ടതുണ്ട്‌.

ഫെബ്രുവരി മാസത്തില്‍ തന്നെ തിരഞ്ഞെടുപ്പ്‌ നടത്താനാണ്‌ ഭൂരിപക്ഷം പാര്‍ട്ടികളും ആഗ്രഹിയ്‌ക്കുന്നത്‌. ഫെബ്രുവരിയിലാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നതെങ്കില്‍ ഡിസംബര്‍ മധ്യത്തോടെ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിജ്ഞാപനം പുറത്തു വരണം.

അങ്ങനെയെങ്കില്‍ അഞ്ച്‌ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്ത്‌ വരുന്നതിന്‌ പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളമുയരുമെന്ന കാര്യമുറപ്പാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+