പിരിച്ചു വിടല് പ്രവചനം അസോചം പിന്വലിച്ചു
ദില്ലി: ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ തൊഴില്‍ മേഖലയെ ഗുരുതരമായി ബാധിയ്‌ക്കുമെന്ന വിവാദ വിലയിരുത്തല്‍ വാണിജ്യ സംഘടനയായ അസോചം പിന്‍വലിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്‍നിലപാടുകളില്‍ നിന്നും അസോചം പിന്നോട്ടു പോയത്.
ഇന്ത്യയിലെ പ്രമുഖ തൊഴില്‍ മേഖലകളില്‍ നിന്നും ദീപാവലിയ്‌ക്ക് ശേഷം പത്ത് ദിവസത്തിനുള്ളില്‍ 25-30 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് വ്യവസായ-വാണിജ്യ സംഘടനയായ അസോചം അഭിപ്രായപ്പെട്ടിരുന്നത്.
അസോചത്തിന്റെ വിലയിരുത്തല്‍ തെറ്റാമെന്നും അത്തരത്തിലുള്ള യാതൊരു പ്രതിസന്ധിയും ഇന്ത്യന്‍ സമ്പദ്‌ഘടനയെ ബാധിച്ചിട്ടില്ലെന്നും വാണിജ്യ മന്ത്രി ജയറാം രമേഷും ആസൂത്രണ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിങ് അലുവാലിയയും വ്യാഴാഴ്‌ച പറഞ്ഞിരുന്നു.
ധനമന്ത്രി പി. ചിദംബരവും വിലയിരുത്തല്‍ തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി മൂലം ജോലി സാധ്യതകളില്‍ കുറവ് വന്നേക്കാമെങ്കിലും തൊഴില്‍ നഷ്ടം ഉണ്ടാകില്ലെന്നും ചിദംബരം വ്യക്തമാക്കിയിരുന്നു.
മന്ത്രിമാര്‍ക്കും മറ്റും പിന്നാലെ വ്യവസായികളുടെ സംഘടനയായ ഫിക്കിയും അസോചമിന്റെ വിലയിരുത്തലുകളെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ നിഗമനങ്ങള്‍ പിന്‍വലിയ്‌ക്കുകയാണെന്ന് അസോചം സെക്രട്ടറി ഡി.എസ് റാവത്ത് പറഞ്ഞു.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications