അരിവിഹിതം: രവിയും ആന്റണിയും സമ്മര്‍ദ്ദം ചെലുത്തുന്നു
ദില്ലി: കേരളത്തിന്റെ വെട്ടിക്കുറച്ച അരിവിഹിതം പുനസ്ഥാപിക്കാന് കേരളത്തില് നിന്നുള്ള കേന്ദ്രമന്ത്രിമാരും സമ്മര്ദ്ദം ചെലുത്തുന്നു.
മുഖ്യമന്ത്രിയും എംപിമാരും തലസ്ഥാനത്ത് സമരം നടത്തിയിട്ടും അരിവിഹം പുനസ്ഥാപിക്കാന് കൃഷിമന്ത്രി ശരത്പവാര് തയ്യാറാകാത്തതിനെത്തുടര്ന്നാണ് കേന്ദ്രമന്ത്രിമാരയ വയലാര് രവിയും എ.കെ ആന്റണിയും അരിവിഹിതം പുനസ്ഥാപിക്കുന്നതിനായി സമ്മര്ദ്ദം ചെലുത്താന് തീരുമാനിച്ചത്.
അരിവിഹിതം പുനസ്ഥാപിക്കുന്നതിന് അനുകൂല തീരുമാനമെടുക്കണമെന്ന് വയലാര് രവി ശരത് പവാറിനെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അരിപ്രശ്നം സംബന്ധിച്ച് ആന്റണി പവാറുമായി ഫോണില് ചര്ച്ച നടത്തി. ഇരുവരും വ്യാഴാഴ്ച പവാറിനെ വീണ്ടും സന്ദര്ശിക്കുന്നുണ്ട്.
കേരളം ഭക്ഷ്യ കമ്മിയുള്ള സംസ്ഥാനമാണെന്നകാര്യം രണ്ടു മന്ത്രിമാരും പവാറിന്റെ ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ട്. എന്നാല് അര്ഹിക്കുന്നതിലേറെ കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും ഇനി അത് സാധിയ്ക്കുകയില്ലെന്നുമാണ് പവാറിന്റെ നിലപാട്.
ഇന്ന് മന്ത്രിമാര് നടത്തുന്ന കൂടിക്കാഴ്ചയില് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിസംബറിന് ശേഷം കൂടുതല് അരി ലഭിക്കുമ്പോള് മറ്റു സംസ്ഥാനങ്ങള്ക്കു നല്കുന്നതുപോലെ കേരളത്തിനും കൂടുതല് അരി നല്കാന് ശ്രമിക്കാമെന്ന് കഴിഞ്ഞ ദിവസം ശരത് പവാര് പറഞ്ഞിരുന്നു.
ഇതിനിടെ കേരളത്തിന് എപിഎല് അരിവിഹിതം നല്കില്ലെന്ന ശരത് പവാറിന്റെ പ്രസ്താവന ദൗര്ഭാഗ്യകരമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
ഡിസംബറില് കേരളത്തിന് അരി തരാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്കിയതാണെന്നും ഈ ഉറപ്പ് പാലിക്കാന് കേന്ദ്രം തയ്യാറാകണമെന്നും ചെന്നിത്തല കല്പ്പറ്റയില് വാര്ത്താസമ്മേളനത്തില് ആവശ്യപ്പെട്ടു. 14, 15 തിയതികളില് ഉമ്മന്ചാണ്ടിയോടൊപ്പം പ്രധാനമന്ത്രിയെക്കണ്ട് ഇക്കാര്യം വീണ്ടും ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications