Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല അവലോകന യോഗം; ഗുപ്‌തന്‍ പങ്കെടുത്തില്ല

പത്തനംതിട്ട: ശബരിമല മണ്ഡല തീര്‍ത്ഥാടന അവലോകനയോഗം തുടങ്ങി. യോഗത്തില്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ സി.കെ ഗുപ്‌തന്‍ പങ്കെടുത്തില്ല. അസുഖം മൂലമാണ്‌ ഗുപ്‌തന്‍ യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ്‌ വിവരം.

മന്ത്രി ജി സുധാകരന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌. വിവിധ വകുപ്പുകളുടെ മേലധ്യക്ഷന്‍മാരും യോഗത്തിനെത്തിയിട്ടുണ്ട്‌. സ്വാമി അയ്യപ്പന്‍ റോഡിന്റെ വികസനത്തിന്‌ വനം വകുപ്പ്‌ ഉന്നയിച്ച തടസ്സവാദങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

22 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ്‌ ശബരിമലയില്‍ ദേവസ്വം ബോര്‍ഡ്‌ ലക്ഷ്യമിടുന്നതെന്ന്‌ മന്ത്രി സുധാകരന്‍ അറിയിച്ചു. മണ്ഡലക്കാലത്തിന്‌ മുന്നോടിയായി 10 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്‌. ശബരിമലയില്‍ ഹൃദയാഘാതം മൂലം മരിച്ച ദേവസ്വം ജീവനക്കാരന്റെ കുടുംബത്തിന്‌ ഒരു ലക്ഷം രൂപ സഹായധനം നല്‍കും.

മണ്ഡലക്കാലത്തിന്‌ മുന്നോടിയായി ഇതുവരെ ഏഴു ലക്ഷം ടണ്‍ അരവണ തയ്യാറായിട്ടുണ്ട്‌. ശബരിമലയില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല- മന്ത്രി അറിയിച്ചു.

ശബരിമലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഹെലികോപ്‌റ്റര്‍ സര്‍വ്വീസ്‌ നടത്തി. പരീക്ഷണം വിജയകരമായിരുന്നുവെന്ന്‌ സുധാകരന്‍ പറഞ്ഞു. നിലയ്‌ക്കലിലാണ്‌ ഹെലികോപ്‌റ്റര്‍ ഇറങ്ങിയത്‌. നെടുമ്പാശേരിയില്‍ നിന്നും തീര്‍ത്ഥാടകര്‍ക്കായി നിലയ്‌ക്കലിലേയ്‌ക്ക്‌ ഹെലികോപ്‌റ്റര്‍ സര്‍വ്വീസ്‌ നടത്താനാണ്‌ പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+