മാര്‍ഗരറ്റ്‌ ആല്‍വ രാജിവെച്ചു
ദില്ലി: എഐസിസി ജനറല് സെക്രട്ടറി സ്ഥാനത്തു നിന്നും മാര്ഗരറ്റ് ആല്വ രാജിവെച്ചു. കര്ണാടക നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് പാര്ട്ടി ടിക്കറ്റുകള് വിറ്റുവെന്ന ആല്വയുടെ പരാമര്ശം വിവാദമായ സാഹചര്യത്തിലാണ് രാജി.
രാജിക്കത്ത് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കൈമാറിയിട്ടുണ്ട്. സാധാരണ പ്രവര്ത്തകയായി തുടരുമെന്ന് മാര്ഗരറ്റ് ആല്വ അറിയിച്ചു. രാജി സ്വീകരിയ്ക്കുന്നത് സംബന്ധിച്ച് കോണ്ഗ്രസ് നേതൃത്വം തീരുമാനമെടുത്തിട്ടില്ല.
ആരോപണം വിവാദമായതിനെ തുടര്ന്ന് ആല്വ കഴിഞ്ഞ ദിവസം കോണ്ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷനും പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയെ സന്ദര്ശിച്ച് ചര്ച്ചകള് നടത്തിയിരുന്നു.
മിസോറമിന്റെ ചുമതല വഹിയ്ക്കുന്ന ആല്വ കഴിഞ്ഞയാഴ്ചയാണ് സ്വന്തം പാര്ട്ടിയ്ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
കര്ണാടക തിരഞ്ഞെടുപ്പില് കോണ്ഗ്രസ് സീറ്റുകള് വിറ്റെന്ന ആല്വയുടെ ആരോപണം പാര്ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. സംസ്ഥാനത്ത് കോണ്ഗ്രസ് തോല്ക്കാന് മുഖ്യകാരണം പണം വാങ്ങി സ്ഥാനാര്ഥികളെ തീരുമാനിച്ചതാണെന്നും ആല്വ പ്രസ്താവിച്ചിരുന്നു.
ആല്വയുടെ മകന് കര്ണാടക തിരഞ്ഞെടുപ്പില് പാര്ട്ടി സീറ്റ് നിഷേധിച്ചിരുന്നു. എന്നാല് മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില് നേതാക്കളുടെ മക്കള്ക്കും മറ്റും സീറ്റുകള് അനുവദിച്ചതാണ് ആല്വയെ പ്രകോപിപ്പിച്ചത്.












Click it and Unblock the Notifications