Get Updates
Get notified of breaking news, exclusive insights, and must-see stories!

മലേഗാവ്‌ സ്‌ഫോടനം: സന്യാസി പിടിയില്‍

ദില്ലി: മലേഗാവ്‌ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ ജമ്മുവിലെ ശാരദ സര്‍വജ്ഞപീഠം മഠാധിപതി ദയാനന്ദ പാണ്ഡെയെന്ന അമൃതാനന്ദ സ്വാമിയെയും രണ്ട്‌ കൂട്ടാളികളെയും ഭീകരവിരുദ്ധ സ്‌ക്വാഡ്‌ (എടിഎസ്‌) അറസ്റ്റു ചെയ്‌തു.

മലേഗാവ്‌ സ്‌ഫോടനവുമായി ഈ ഹൈന്ദവ നേതാവിന്‌ നേരിട്ട്‌ പങ്കുണ്ടെന്ന്‌ എടിഎസ്‌ പറഞ്ഞു. യുപി സ്വദേശിയായ ദയാനന്ദ്‌ പാണ്ഡെയെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ്‌ അറസ്റ്റു ചെയ്‌തത്‌. ജമ്മുവില്‍ മഠം നടത്തിവന്നിരുന്ന ഇദ്ദേഹം മലേഗാവ്‌ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായതോടെ കാണ്‍പൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

സ്വാമിയുടെ കൂട്ടാളികളായ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ വി.കെ കപൂര്‍, മകന്‍ പവന്‍ എന്നിവരെയും എടിഎസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌‌. സ്വാമിയ്ക്ക് ബജ്‌റംഗദളുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്‌. എ‌ന്നാല്‍ ബജ്‌റംഗദള്‍ നേതൃത്വം ഇക്കാര്യം നിഷേധിച്ചു.

ഇതിനിടെ കേസില്‍ നേരത്തെ അറസ്റ്റിലായ ലഫ്‌റ്റനന്റ്‌ കേണല്‍ ശ്രീകാന്ത്‌ പുരോഹിതിന്‌ സംഝോത എക്‌സ്‌പ്രസിലെ സ്‌ഫോടനത്തില്‍ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിയ്‌ക്കുന്നുണ്ട്‌. 2007 ഫെബ്രുവരി17നുണ്ടായ സ്‌ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേ സമയം സ്‌ഫോടനക്കേസുകളില്‍ ഹൈന്ദവ നേതാക്കളെയും ആശ്രമങ്ങളെയും ബന്ധപ്പെടുത്താനാണ്‌ യുപിഎ സര്‍ക്കാര്‍ ശ്രമിയ്‌ക്കുന്നതെന്ന്‌ ബിജെപി അധ്യക്ഷന്‍ രാജ് നാഥ്‌ സിങ്‌ ആരോപിച്ചു.

വ്യക്തമായ തെളിവുകളില്ലാതെ സൈനികോദ്യഗസ്ഥരെ കേസില്‍ ഉള്‍പ്പെടുത്തിയത്‌ സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുമെന്നും സിങ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+