Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫസല്‍ വധക്കേസ്: സിബിഐ അന്വേഷണത്തിന് സ്റ്റേ

ദില്ലി: ഫസല്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.

സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമില്ലാതെ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ വിധി.

സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ്‌ ഹൈക്കോടതി കേസ്‌ സിബിഐയ്‌ക്ക്‌ നല്‌കിയതെന്ന്‌ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണ്‌ കേസ്‌ കൈമാറിയ നടപടി സ്‌റ്റേ ചെയ്‌തത്‌.

2006 ഒക്ടോബര്‍ 22നാണ്‌ തലശേരിയില്‍ എന്‍ഡിഎഫ്‌ പ്രവര്‍ത്തകനായ ഫസല്‍ വെട്ടേറ്റ്‌ കൊല്ലപ്പെട്ടത്‌. പോലീസ്‌ അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ കാണിച്ച്‌ ഫസലിന്റെ ഭാര്യ ഹര്‍ജി നല്‌കിയതിനെ തുടര്‍ന്ന്‌ 2008 മാര്‍ച്ച്‌ 13ന്‌ ഹൈക്കോടതി സിംഗിള്‍ ബഞ്ച്‌ കേസ്‌ സിബിഐയ്‌ക്ക്‌ കൈമാറാന്‍ ഉത്തരവിട്ടത്‌.

സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിയ്‌ക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ കേസ്‌ പരിഗണിച്ച ഡിവിഷന്‍ ബഞ്ച്‌ പരാമര്‍ശങ്ങള്‍ നീക്കം ചെയ്‌തെങ്കിലും അന്വേഷണം ശരിവെയ്‌ക്കുകയായിരുന്നു.

അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+