Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാലയത്തിലേയ്‌ക്ക്‌ പോര്‍ട്ടബിള്‍ കക്കൂസ്‌

കഠ്‌മണ്ഡു: പര്‍വ്വതാരോഹകരുടെ വിസര്‍ജ്യം മൂലം ഹിമാലയത്തിലുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം കുറയ്‌ക്കാന്‍ നേപ്പാള്‍ സ്വദേശിയുടെ പോര്‍ട്ടബില്‍ ടോയ്‌ലറ്റ്‌.

ദാവ സ്റ്റീവന്‍ ഷെര്‍പയാണ്‌ പരിസ്ഥിതി മലിനീകരണം കുറയ്‌ക്കാന്‍ പോര്‍ട്ടബിള്‍ കക്കൂസുമായി മലകയറുകയെന്ന ആശയം കൊണ്ടുവന്നത്‌. മൂടിയുള്ള ഒരു പ്ലാസ്റ്റിക്‌ ബക്കറ്റാണ്‌ ഇദ്ദേഹത്തിന്റെ പോര്‍ട്ടബിള്‍ കക്കൂസ്‌.

പര്‍വ്വതാരഹോണ ദൗത്യവുമായി ലോകത്തിന്റെ പലഭാഗത്തുനിന്നായി നൂറുകണക്കിന്‌ പര്‍വ്വതാരോഹകരാണ്‌ ഹിമാലയത്തിലെത്തുന്നത്‌. മിക്കവരും മലനിരകളിലെ തുറന്ന പ്രദേശങ്ങളിലാണ്‌ പ്രാഥമിക കൃത്യ നിര്‍വ്വഹണം നടത്തുന്നത്‌. അതുകൊണ്ടുതന്നെ ഹിമാലയം അനുദിനം മലിനപ്പെടുകയാണ്‌.

കഴിഞ്ഞ മെയ്‌ മാസത്തിലാണ്‌ സ്റ്റീവര്‍ ഷെര്‍പ ഈ ഇകോ-ഫ്രണ്ട്‌ലി പര്‍വ്വതാരോഹണം തുടങ്ങിയത്‌. മുന്‍പേ പോയവര്‍ വൃത്തികേടാക്കിയ പല സ്ഥലങ്ങളും ശുചിയാക്കിക്കൊണ്ടായിരുന്നു ഷെര്‍പയുള്‍പ്പെട്ട സംഘത്തിന്റെ സഞ്ചാരം.

ഇവര്‍ പോര്‍ട്ടബിള്‍ കക്കൂസും വിസര്‍ജ്യത്തിന്റെ ദുര്‍ഗന്ധം കളയാന്‍ വേണ്ടി ഗ്യാസ്‌ ബാഗുകളും കരുതിയാണ്‌ യാത്ര തുടങ്ങിയത്‌. ഈ പോര്‍ട്ടബിള്‍ കക്കൂസ്‌ വളരെ സൗകര്യപ്രദമാണെന്നാണ്‌ ഇരുപത്തിയഞ്ചുകാരനായ ഷെര്‍പ പറയുന്നത്‌. പര്‍വ്വതം മനുഷ്യ വിസര്‍ജ്യം കൊണ്ട്‌ മലിനമാക്കപ്പെടുന്നത്‌ തടയണമെന്ന്‌ താനേറെ ആഗ്രഹിക്കുന്നുണ്ടെന്നും ഷെര്‍പ പറയുന്നു.

യാത്രക്കിടെ ഷെര്‍പയും സംഘവും 965 കിലോഗ്രാം മാലിന്യമാണ്‌ പര്‍വ്വത നിരകളില്‍ നിന്നും ശേഖരിച്ചത്‌. ഇതിനൊപ്പം മുപ്പത്തിയഞ്ച്‌ വര്‍ഷം മുമ്പ്‌ ഹിമാലയനിരകളില്‍ തകര്‍ന്നുവീണ ഒരു ഇറ്റാലിയന്‍ ഹെലികോപ്‌റ്ററിന്റെ അവശിഷ്ടങ്ങളും 1972ല്‍ പര്‍വ്വതാരോഹണത്തിനിടെ മരിച്ച ഒരു ബ്രിട്ടീഷുകാരന്റെ മൃതദേഹവും ഇവര്‍ കണ്ടെത്തിയിരുന്നു.

മാത്രമല്ല ദൗത്യം അവസാനിപ്പിച്ച്‌ തിരിച്ചുവരുമ്പോള്‍ തങ്ങളുടെ 65 കിലോ വിസര്‍ജ്യവുമായിട്ടാണ്‌ പതിനെട്ടംഗം സംഘം തിരിച്ചെത്തിയത്‌. ഇത്‌ പിന്നീട്‌ സംസ്‌കരിക്കുന്നതിനായി ഒരു പ്രാദേശിക പരിസ്ഥിതി സംഘത്തെ ഏല്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+