കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവറസ്റ്റിന്‌ മുകളിലെ നഗ്നതാ പ്രദര്‍ശനം വിലക്കുന്നു

  • By Super
Google Oneindia Malayalam News

കാഠ്‌മണ്ഡു: എവറസ്റ്റ്‌ കൊടുമുടി കയറാനെത്തുന്ന സഞ്ചാരികള്‍ കൊടുമുടിയ്‌ക്കുമുകളില്‍ നടത്തുന്ന നഗ്നതാപ്രദര്‍ശനം കാരണം തങ്ങള്‍ മടുത്തിരിക്കുകയാണെന്ന്‌ നേപ്പാളിലെ പര്‍വ്വതാരോഹക സംഘടന.

ഇത്തരത്തില്‍ കൊടുമുടിയ്‌ക്കുമുകളില്‍ അപമാനകരമായ വിധത്തില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത്‌ നിര്‍ത്തലാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും സംഘടനാംഗങ്ങള്‍ അറിയിച്ചു.

മുകളിലെത്തുമ്പോള്‍ മിക്ക പര്‍വ്വതാരോഹകരും സ്വന്തം വസ്‌ത്രങ്ങള്‍ അഴിച്ചെറിയുകയാണ്‌. ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ നിര്‍ത്തലാക്കുക തന്നെ ചെയ്യും- നേപ്പാളിലെ ഔദ്യോഗിക പര്‍വ്വതാരോഗക സംഘടനയുടെ മേധാവി ആങ്‌ സെറിംഗ്‌ സെര്‍പ്പ പറഞ്ഞു.

ഈ സംഘടനയാണ്‌ പര്‍വ്വതാരോഹകര്‍ക്ക്‌ ലൈസന്‍സ്‌ അനുവദിയ്‌ക്കുന്നത്‌. 2006ല്‍ എവറസ്‌റ്റിന്‌ മുകളിലെത്തിയ ഒരു നേപ്പാള്‍ സഞ്ചാരി താന്‍ 8,848 മീറ്റര്‍ ഉയര്‍ത്തില്‍ കൊടുമുടിയ്‌ക്കുമുകളില്‍ ഏറെനേരം നഗ്നനായി നിന്നുവെന്ന്‌ പ്രഖ്യാപിച്ചത്‌ ഏറെ പ്രശ്‌നങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു.

പിന്നീട്‌ 2007 ആദ്യം ഒരു ഡച്ചുകാരനായ സഞ്ചാരി അടിവസ്‌ത്രം മാത്രം ധരിച്ച്‌ കൊടുമുടി കീഴടക്കിയിരുന്നു. ഇപ്പോള്‍ നേപ്പാളില്‍ ഇതുസംബന്ധിച്ച്‌ എവറസ്‌റ്റിന്‌ മുകളില്‍ പ്രസവിച്ച്‌ റക്കോര്‍ഡിടാന്‍ മാത്രമേ ബാക്കിയുള്ളുവെന്ന ഒരു തമാശപോലും പ്രചരിയ്‌ക്കുന്നുണ്ട്‌.

ഇത്‌ അപമാനകരമാണ്‌. ഈ പര്‍വ്വതനിരകള്‍ വിശുദ്ധമാണ്‌. അവ ഞങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമാണ്‌- നേപ്പാള്‍ മൗണ്ടനീറിംഗ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X